ഇറ്റലിയിലെ 'ലാ റിപ്പബ്ലിക്ക' പത്രത്തിന് വേണ്ടി നൽകിയ സംഭാഷണമധ്യേ ഫ്രാൻസിസ് മാർപാപ്പ നരകമില്ലെന്നു പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിൽ, മാർപാപ്പയുടെ യഥാർത്ഥ വാക്കുകളല്ല അവയെന്ന് വത്തിക്കാൻ പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയെ വിശദീകരിച്ചും, പ്രമാണീകരിച്ചും മറ്റുപലരും മുമ്പോട്ട് വരികയും ചെയ്തു. അവയ്ക്കിടയിൽ ചില ആശയക്കുഴപ്പങ്ങളുടെ സാധ്യത മാറ്റിനിർത്താനാകില്ല. നരകമെന്നത് ഒരിടത്തു ഒരു സ്ഥലമായി സ്ഥിതി ചെയ്യുന്നുണ്ടോ, അതോ മനുഷ്യാവസ്ഥയുടെ ഒരു സാധ്യതയായാണോ ഈ വിഷയം നമ്മൾ കാണാൻ ശ്രമിക്കുന്നത്? ഈ സാഹചര്യം ഉയർത്തുന്ന ചോദ്യങ്ങൾ വിശ്വാസത്തിൽ നമ്മൾ ഉപയോഗിക്കുന്ന മറ്റു പല സംജ്ഞകളുടെയും അർത്ഥത്തിൽ വ്യക്തത തേടുന്നുണ്ട്, ആത്മാവ്, കൃപ, പാപം, നരകം, സ്വർഗം, തുടങ്ങിയവയും 'വ്യക്തി' തന്നെയും ഇത്തരത്തിൽ വ്യക്തത ആവശ്യപ്പെടുന്ന വാക്കുകളാണ്. നമ്മൾ ചിന്തിച്ചുപോന്ന രീതികളിൽത്തന്നെ നമുക്ക് തുടരാം (അതിൽ നമ്മൾ സന്തുഷ്ടരുമായിരിക്കും), എന്നാൽ ഇവയൊന്നും തിരസ്കരിക്കാതെ തന്നെ, വ്യത്യസ്തമായി ചിന്തിക്കണമെങ്കിൽ കുറേക്കൂടി തുറവിയുള്ള അർത്ഥതലങ്ങൾ കൂടിയേതീരൂ.
മേല്പറഞ്ഞവയുടെ യാഥാർത്ഥ്യത്തെക്കുറിച്ചോ അസ്തിത്വത്തെക്കുറിച്ചോ അന്വേഷിക്കുന്നതിന് പകരം നമുക്ക് വേണ്ടത് ഇത്തരം സംജ്ഞകളിലൂടെ നമ്മൾ എന്താണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്നാണ്. അമാനുഷികമോ, പ്രകൃത്യാതീതമോ ആയ കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെങ്കിലും, തീർച്ചയായും അവ മാനുഷികവും ലൗകികവുമായ അവസ്ഥകളെക്കൂടി ഉൾപ്പെടുത്തുന്നതുകൊണ്ടാണ് നമ്മൾ അവയെക്കുറിച്ചു ധ്യാനിക്കുകയും വിചാരവിമർശനം ചെയ്യുകയും ചെയ്യുന്നത്. വിഭിന്നമായ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഈ ആശയങ്ങൾ രൂപപ്പെട്ട് വളർന്നു വരികയും പുതിയ അർത്ഥങ്ങൾ സ്വീകരിക്കുകയും ചെയ്തത് പരിശോധിച്ചാൽ തന്നെ ഇവ എന്തിനുവേണ്ടിയാണ് സ്വീകരിക്കപ്പെട്ടതെന്നും, എങ്ങനെ ഇവ മനുഷ്യജീവിതത്തിനും സംസ്കാരത്തിനും സ്വാധീനശക്തിയായി നിലകൊണ്ടു എന്നും മനസ്സിലാക്കുവാൻ കഴിയും. ഇത്തരത്തിലുള്ള ഭാവനകളിലും, ആശയങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വ്യാഖ്യാനശൈലികളും, ഉപയോഗിക്കപ്പെട്ടിട്ടുള്ള രൂപകങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ അവയിലൂടെ കാലാകാലങ്ങളായി നമ്മൾ എന്താണ് പ്രകടമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്നു ഗ്രഹിക്കുവാനായേക്കും.
തടിക്കഷണത്തെ മേശയോ,കസേരയോ, അതോ വെറും വിറകുകഷണമോ ആക്കി മാറ്റുന്നത് അതിൽ ചേർക്കപ്പെടുന്ന അകാരഘടനയാണെന്നതുപോലെ, ജീവനുള്ളവയുടെ ജീവതത്വമായി ആത്മാവ് കാണപ്പെട്ടു. (സസ്യ, ജന്തു, മനുഷ്യ ലോകത്തെ അവയുടെ വ്യത്യാസത്തെക്കുറിച്ചും, അവയുടെ ഉത്പത്തിയെക്കുറിച്ചും പ്രതിപാദിക്കുക ഈ കൊച്ചുകുറിപ്പിന്റെ ഉദ്ദേശ്യവ്യാപ്തിക്കു മീതെയാണ്) മണ്ണായതിനാൽ, ഭൗതികവും,ജഡികവുമായ ശരീരത്തിൽ ചിന്തിക്കുക, ഓർമിക്കുക, തീരുമാനിക്കുക തുടങ്ങിയ ജീവപ്രക്രിയകൾക്കു പിറകിലെ മൂലകാരണത്തെയാണ് ആത്മാവ് എന്ന് വിളിച്ചത്. തലച്ചോറിനെക്കുറിച്ചും നാഡീസംബന്ധമായ അവസ്ഥകളെക്കുറിച്ചും നടന്നു വരുന്ന ഗവേഷണങ്ങൾ, അടുത്തുവരെ ആത്മാവിന്റേതെന്നു കരുതിയിരുന്ന പല ജീവപ്രക്രിയകൾക്കും വിശദീകരണം നൽകിയിട്ടുണ്ട്. യവനചിന്തയിലും മധ്യകാലതത്വചിന്തയിലും വേരൂന്നിയ ആശയങ്ങളിൽ തളച്ചിടാതെ ഇത്തരത്തിലുള്ള ഗവേഷണഫലങ്ങൾ നൽകുന്ന ഉൾകാഴ്ചകൾക്കൂടി വിശ്വാസസംബന്ധമായ ആശയങ്ങൾക്ക് വ്യക്തത നൽകുവാൻ ഉപയോഗിക്കുന്നതാണ് വിവേകം.
മനുഷ്യനെ സമഗ്രമായരീതിയിൽ കാണുന്നതിന്, അവരുടെ പോരായ്മകളെക്കുറിച്ചു മനസ്സിലാക്കുന്നതിനു, ഇന്ന് മനഃശാസ്ത്രപരവും, ജനിതകപരവും, ശരീരശാസ്ത്രപരവുമായ ഒട്ടേറെ മാനദണ്ഡങ്ങൾ നമുക്ക് ലഭ്യമാണ്. സാമൂഹികാവസ്ഥയും അവഗണിക്കാനാവുന്നതല്ല. ഈ പരിതഃസ്ഥിതികൾ, പാപം ഇരുളണിയിച്ച ആത്മാവ് മൂലം അന്ധമായ ബുദ്ധി, ഇച്ഛാശക്തി, അഭിനിവേശങ്ങൾ എന്നിവ കൃപയ്ക്കെതിരെ സ്വയം അടച്ചു കളയുന്നു എന്ന് പറയുന്നതിനേക്കാൾ, ആഴത്തിലുള്ള സ്വയാവബോധം നമുക്ക് നൽകിയേക്കാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ 'പാപം ഇരുളണിയിക്കുന്ന ആത്മാവ് മൂലം അന്ധമാക്കപ്പെടുന്ന മനുഷ്യയഥാർത്ഥ്യങ്ങൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? നമ്മൾ ഉപയോഗിച്ചിരുന്ന ആത്മീയ രൂപകങ്ങളെക്കാൾ മെച്ചമുള്ള അവലോകനസാധ്യത നമുക്കുണ്ട് എന്നാണ് പറഞ്ഞുവന്നത്.
ദൈവം നമുക്ക് പകർന്നു നൽകിയിട്ടുള്ള ജീവനാണ് കൃപ. ഓരോരുത്തരുടെയും തുറവിയനുസരിച്ചു ഈ കൃപ സ്വീകരിക്കപ്പെടുകയും, വളർത്തപ്പെടുകയും ചെയ്യുന്നു. നവോത്ഥാന സൃഷ്ടിയായ തീർത്തും ഒറ്റക്കുനിൽക്കുന്ന വ്യക്തിരൂപം ദൈവമനുഷ്യബന്ധം ലംബമാനമുള്ളതാക്കിയപ്പോൾ, കൃപയുടെ സ്വീകരണവും തീർത്തും വ്യക്തിപരമായ ഉത്തരവാദിത്തമായി ഒതുങ്ങിപ്പോയി. കൃപസ്വീകരണത്തെക്കുറിച്ചും, അതിനു തടസ്സമാകുന്ന മുറിവുകളെക്കുറിച്ചും അല്പംകൂടി മെച്ചമായി മനസ്സിലാക്കാൻ സഞ്ചയനരൂപത്തിലുള്ള ഒരു സത്തയാണ് (collective form of self) അഭിലഷണീയം. ഈ വ്യക്തിരൂപം സമൂഹസൃഷ്ടിയായി വ്യക്തിയെ കാണുന്നതിനേക്കാൾ സമഗ്രവും, വിശാലവുമാണ്. കൃപ ഏറ്റവും അധികം ആവശ്യമുള്ള നമ്മിലെ ജീവാവസ്ഥകളെയാണ് പാപം നമുക്ക് കാണിച്ചു തരുന്നത്. അവിടെ നമ്മിലെ ശൂന്യാവസ്ഥകളെ മനസ്സിലാക്കാൻ, ഇത്തരമൊരു വ്യക്തിരൂപം അത്യാവശ്യമായി വരും.
എത്രത്തോളം കൃപ സ്വീകരിക്കപ്പെടുന്നുവോ അത്രത്തോളം ദൈവികജീവൻ അനുഭവവേദ്യമാകുന്നു, എത്രത്തോളം കൃപ തിരസ്കരിക്കപ്പെടുന്നോ അത്രത്തോളം ജീവന്റെ അഭാവവും അങ്ങനെ 'മരണാവസ്ഥയും,' അന്ധകാരവും. ദൈവികജീവന്റെ സാന്നിധ്യത്തെയാണ് നമ്മൾ സ്വർഗ്ഗമെന്നു വിളിച്ചത്, അതില്ലാത്തതിനെ നരകമെന്നും. കൃപ സ്വീകരിക്കുന്നു തിരസ്കരിക്കുന്നോ എന്നതനുസരിച്ചു നമ്മിൽത്തന്നെയുള്ള സാധ്യതകളാണവ.
ചരിത്രത്തിന്റെ പലഘട്ടങ്ങളിലും യുഗാന്ത്യപ്രചാരണശൈലി ഉപയോഗിക്കപ്പെട്ടിട്ടുള്ളതായിക്കാണാം. ആസന്നമായിരിക്കുന്ന ദുരന്തത്തെക്കുറിച്ചും, മനുഷ്യന്റെ സമൂലമാറ്റത്തിന്റെ ആവശ്യകതെയെക്കുറിച്ചും, പ്രവചങ്ങളുടെ പൂർത്തീകരണത്തെക്കുറിച്ചുമായിക്കും പ്രതിപാദ്യവിഷയം. ഇവയൊക്കെയും ചില പ്രതിസന്ധിഘട്ടങ്ങളിലായിരുന്നു (ദയനീയമായ മനുഷ്യാവസ്ഥയോ വിശ്വാസതകർച്ചയോ) എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സ്വർഗം പുല്കാനുള്ള ആഗ്രഹവും, നരകത്തോടുള്ള പേടിയും അവരുടെ ഓരോ നിലപാടുകളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. Dante, Milton തുടങ്ങിയ എഴുത്തുകാരുടെയും, ദർശകരുടെയും സ്വർഗ്ഗനരകപരാമര്ശങ്ങൾ അക്ഷരർത്ഥത്തിലെടുക്കുന്നതു തെറ്റുതന്നെയാണ്. അവർ പറയാനാഗ്രഹിക്കുന്നത് പ്രതീകാത്മകരൂപത്തിൽ അവർ വിവരിക്കുകയാണ്.
ജീവന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിൽനിന്നു തങ്ങളെത്തന്നെ സ്വയം അകറ്റിമാറ്റുന്ന അവസ്ഥയാണ് നരകമെന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിരുന്നു. മരണാനന്തരം മാത്രം നമ്മൾ പ്രവേശിക്കുന്ന അവസ്ഥയാണോ സ്വർഗ്ഗനരകങ്ങൾ? നമ്മുടെ ഓരോ നിലപാടുകളിലും സ്വീകരിക്കാനോ, എതിർക്കാനോ, ക്രിസ്തുവിനെ സ്വീകരിക്കാനോ തിരസ്‌കരിക്കണോ നമ്മൾ തീരുമാനമെടുക്കുന്നുണ്ട്. കൃപയിലുള്ള ജീവിതത്തിൽ നമ്മൾ നടക്കുന്നു എങ്കിൽ നമ്മൾ പ്രവേശിച്ചുകഴിഞ്ഞ സ്വർഗാവസ്ഥയും നമുക്കുള്ളിലുണ്ട്. പരിപൂർണമായി കൃപയാൽ നിറയപ്പെട്ടിട്ടില്ലാത്തതിനാൽ അതിന്റെതായ ശൂന്യതയും (ദൈവത്തിന്റെ അസാന്നിധ്യം) അനുഭവപ്പെട്ടേക്കാം. ക്രിസ്തു നമ്മുടെ പാപങ്ങൾ വഹിച്ചുഎന്നു പറയുമ്പോൾ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സകല ശൂന്യതകളും അവൻ കൃപ കൊണ്ട് നിറക്കുകയാണ്. ബോധപൂർവ്വവും, സ്വന്തം പോരായ്മകൾ മൂലവും കൃപയിൽനിന്നുള്ള അകൽച്ച സാധ്യമാകാമെന്നതിനാൽ, കൃപയോടുള്ള തുറവിയും, സ്വർഗാനുഭവവും കൂട്ടായ്മയുടെ ഒരു തലത്തിലേക്ക് കടക്കുന്നുണ്ട്. പരസ്പരം ബലപ്പെടുത്തുന്നതും, ഒന്നായിനിന്നുകൊണ്ടു കൃപയിൽ വളരുന്നതും. വേണമെങ്കിൽ പ്രപഞ്ചം മുഴുവനെയും ഈ കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ചുചേർക്കാം.
നരകമുണ്ടോ? കൃപ തിരസ്കരിക്കാൻ മനുഷ്യന് സ്വാതന്ത്ര്യം ഉള്ളതിനാൽ, ദൈവിക ജീവനെ മാറ്റിനിർത്താൻ തത്വത്തിലെങ്കിലും സാധ്യമാണ്. അങ്ങനെ മാനുഷികസാധ്യതയായി കൃപയുടെ, ദൈവികജീവന്റെ അഭാവം എന്ന നിലയിൽ നരകവും ഉണ്ടാകാം. നരകം പ്രപഞ്ചത്തിലെവിടെയോ ഉള്ള, ശിക്ഷയുടെ ഒരു സ്ഥലമായുള്ള കാഴ്ചപ്പാട് തീർത്തും ഉപേക്ഷിക്കേണ്ടതായുണ്ട്. ക്രിസ്തുവിലേക്കുള്ള വളർച്ചയാണ് സൃഷ്ടിയുടെ ലക്ഷ്യമെങ്കിൽ പാരമ്യമായി ക്രിസ്തു എല്ലാറ്റിലും എല്ലാമാകും, കൃപയാൽ എല്ലാം ഏകീകരിക്കപ്പെടുകയും ചെയ്യും. ദൈവത്തെക്കുറിച്ചും, കൃപയെക്കുറിച്ചും, മനുഷ്യനെക്കുറിച്ചും നല്ളൊരു അവബോധം നമുക്കുണ്ടെങ്കിൽ സുവിശേഷസത്യങ്ങളെ തീർത്തും മനസ്സിലാക്കുവാൻ നമുക്ക് കഴിയും. നരകമില്ല എന്ന് പറഞ്ഞാൽ അത് മനുഷ്യനെ അരാജകത്വത്തിലേക്ക് തള്ളിയിടുമോ? സ്വർഗ്ഗമെന്ന സൗഭാഗ്യമോ, നരകമെന്ന ശിക്ഷയോ കാരണമാക്കാതെ ദൈവമനുഷ്യബന്ധത്തിന്റെ ഉത്തരവാദിത്തത്തിലേക്കു വളരാൻ കഴിയുന്നെങ്കിൽ അത് കൂടുതൽ ശ്രേഷ്ഠം തന്നെയാണ്. അപ്പോൾ എത്രമാത്രം ദൈവത്തിനും ക്രിസ്തുവിനും വേണ്ടി ജീവിക്കുന്നവരാണ് നമ്മൾ എന്ന് നമുക്ക് മനസ്സിലാകും.

Please
have some extra reading to understand better the above:
J. Edward Wright, The Early History of Heaven
Alister E. McGrath, A Brief History of Heaven
Alice K. Turner, The History of Hell
Jeffrey Reid, Great Philosophers: A Brief History of the Self and Its World
John Barresi and Martin Raymond, The Rise and Fall of Soul and Self : An Intellectual History of Personal
Identity
Jean Delumeau, Sin and Fear: The Emergence of a Western Guilt Culture, 13th-18th Centuries
Benedict XVI, Spe Salvi

Joseph
Ratzinger, Eschatology: Death and Eternal Life
The same
note is available in English at What
if there is no Hell?