വ്യത്യസ്തങ്ങളായ അരൂപികളാണ് നല്ലതോ ചീത്തയോ ആയ മാനസിക, വൈകാരിക ശാരീരിക അവസ്ഥകൾക്ക് കാരണം എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഇന്നും അത്തരം കാഴ്ചപ്പാട് നമ്മെ പലവിധേന നമ്മെ സ്വാധീനിക്കുന്നുണ്ട്. മരണം സംഭവിക്കുന്നത് മരണത്തിന്റെ അരൂപി വന്നു ചേരുന്നത് കൊണ്ടാണെന്ന കാഴ്ചപ്പാടിന്റെ ഉദാഹരണമാണ് ഈ അടുത്ത് ഒരു വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ടത്.
വളരെ ആയാസമായി പല പ്രശ്നങ്ങളെയും വ്യാഖ്യാനിക്കാനും പരിഹാരം നിർദ്ദേശിക്കാനും അതിലൂടെ തന്നെ ചൂഷണം ചെയ്യാനും വരെ കെൽപുള്ള നരവംശശാസ്ത്രമാണിത്. നമ്മെത്തന്നെ സത്യസന്ധമായി അഭിമുഖീകരിക്കുന്നതിനെ ഒഴിവാക്കി അരൂപികളെ ഉത്തരവാദിത്തപ്പെടുത്തുന്ന കാഴ്ചപ്പാട് നമ്മിൽ പുതിയ മനുഷ്യനെ വളർത്തില്ല.