നമ്മുടെ ആന്തരിക അവസ്ഥകളിലേക്കു നമ്മെ കൂടുതൽ അടുത്തു കൊണ്ടുവരികയെന്നത് സന്ധ്യാസമയത്തിന്റെ ഒരു പ്രത്യേകതയാണ്. നേട്ടങ്ങളുടെ നിർവൃതി ഒരു ആഘോഷാവസരം കൊണ്ടുവരാം. ചിന്തകളും കൂടുതൽ ആലോചനകളും വന്നേക്കാം. ഇരുളിലേക്ക് മയങ്ങുമ്പോൾ വേദനകളും സ്വകാര്യമായ ആന്തരികസംഘർഷങ്ങളും കൂടുതൽ തീവ്രമായേക്കാം. മറച്ചുവെച്ചിട്ടുള്ള ലജ്ജയും നിശബ്ദമായ പൊരുതലുകളും ... ആശങ്കകളും നിരാശകളും ഭയങ്ങളും ഏകാന്തതയും ചിലപ്പോൾ ഈ രാത്രി വർദ്ധിപ്പിക്കുന്നു. കൈകളെയെടുത്തു ചേർത്തുപിടിക്കാൻ, ആശ്വസിപ്പിക്കുന്ന ഒരു സാന്നിധ്യം അടുത്തുണ്ടാകാൻ സുഖപ്പെടാൻ, പുതിയ ഒരു ബലം പ്രാപിക്കാൻ എത്രയോ തീവ്രമായി ആഗ്രഹിക്കുന്നു. സമയം കടന്നുപോകാതെ തീരെ പതിയെയാവുന്നു. രാത്രിയുടെ നിശ്ചലത ഒരുപക്ഷേ നമ്മുടെ ആഴങ്ങളിലേക്ക് നയിച്ചേക്കാം. അസ്വാസ്ഥ്യതകളെ ഈ ഇരുളിൽ അടുത്ത് കാണാൻ ശ്രമിക്കാമോ അവയോടു സംസാരിക്കാമോ? എന്തിനെക്കുറിച്ചാണ് ഭയം, എന്തിനെക്കുറിച്ചാണ് നിരാശ? ആശ്വാസവും ശക്തിയും നല്കാൻ നമ്മുടെതന്നെ ഹൃദയത്തെ ബലപ്പെടുത്താം.
മരുന്നുകളും വിശ്രമവും മാത്രം ഉൾപ്പെടുന്നതല്ല സൗഖ്യം; വേദനയുടെയും സഹനത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നു പോകുവാനുള്ള ആന്തരികസമാധാനം കൂടിയാണത്. രോഗാതുരമായ നമ്മുടെ മനസും ശരീരവും ദൈവകൃപയുടെ ആഴങ്ങളിലേക്ക് നൽകുവാൻ ദൈവത്തിന്റെ സഹായം തേടാം. വേദനയുടെ സമയത്ത്, നമ്മെ ചേർത്ത് പിടിക്കുന്ന ആ സ്നേഹത്തെ ആശ്രയിക്കാം, വിശ്വസിക്കാം. സ്വയം ശിക്ഷവിധിച്ച് സഹിക്കുന്നവരുണ്ട്. നമ്മോടുതന്നെയും ലോകത്തോടും ക്ഷമിക്കാനുള്ള ധൈര്യം തേടാൻ ശ്രമിക്കം. ചുറ്റും ഇരുളാണെങ്കിൽക്കൂടി ആ ഇരുട്ടിലൂടെ മുന്നോട്ടു നടക്കാനുള്ള പ്രത്യാശ സൂക്ഷിക്കാം. കടന്നുപോയ വേദനകളോടും തകർച്ചകളോടും അസുഖങ്ങളോടും തന്നെ ഒരുപക്ഷെ നമ്മൾ നമ്മെത്തന്നെ ബന്ധിച്ചിട്ടിട്ടുണ്ടാവാം. സുഖപ്പെടാനായി നമ്മെത്തന്നെ അനുവദിക്കുകയെന്നതും പ്രധാനമാണ്. ഞെരുക്കുന്ന ഏകാന്തതയിലും വേദനകളിലും ഏറ്റവും തികഞ്ഞതും പരിപൂർണ്ണവുമായ സമർപ്പണവും ഭക്തിയും കൃപ നമ്മിൽനിന്ന് ആവശ്യപ്പെടുന്നില്ല. നമ്മുടെമേൽ വരുന്ന സ്നേഹത്തിട്നെ ഊഷ്മളതയെ അനുവദിച്ചു നല്കുക. വേദനകളെ സ്വീകരിക്കാനും അവയിലൂടെ നടക്കാനും സുഖപ്പെടാനും ഈ സ്നേഹം പതിയെ നമ്മെ സ്വാതന്ത്രരാക്കും. മരണത്തെ മുഖാമുഖം കാണുമ്പോഴും വേദനകൾ തീവ്രമാകുമ്പോഴും പരിശുദ്ധമായ തീർത്ഥസ്ഥാനങ്ങളായി അവ മാറ്റപ്പെടാം. സ്വയം ശൂന്യമായി ജീവൻ പകരുന്ന വിസ്താരതയിലേക്കു നമ്മെ നൽകുന്ന ആഴത്തിനായുള്ള ശക്തിയും ധൈര്യവും നേടാം. ഇത് ഏതോ വിദൂരതയിലെ സ്വപ്നമായല്ല, നമ്മുടെ ഇരുട്ടിലൂടെ നമ്മോടൊപ്പം നടക്കുന്ന, നമ്മുടെ ഹൃദയത്തിൽ സമാധാനം നിറക്കുന്ന ഒരു ആശ്വാസസാന്നിധ്യമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ