Gentle Dew Drop

മേയ് 20, 2019

കുഞ്ഞിന്റെ കുഞ്ഞു ദൈവം

മോന് ചോറ് കൊടുക്കുന്ന അമ്മ, മോനെ കാണാൻ വന്ന കാക്ക അതിന്റെ കുഞ്ഞിനും തീറ്റ തേടുന്നെന്നും, അതിന്റെ കുഞ്ഞിനും വിശക്കുമെന്നും ബാല്യപാഠങ്ങളിൽ ഒന്ന്.
പശു തലയാട്ടിയതും, കന്നുകുട്ടി തുള്ളിച്ചാടിയതും കുഞ്ഞിനെ കണ്ടതുകൊണ്ടാണ്.
മിന്നാമിനുങ്ങ് വന്നതും പറവ പൂവിൽ ഇരുന്നാടിയതും കുഞ്ഞിന് വേണ്ടി,
പൂവ് വിരിഞ്ഞതു പോലും കുഞ്ഞിന് വേണ്ടി!

അവയോടെല്ലാം കുഞ്ഞുങ്ങൾക്ക് സംസാരിക്കാനാകുന്നുണ്ട്,
അവക്കെല്ലാം ജീവനുള്ളതാണ്,
ചിരട്ടയും, പൂവും, ഇലയും, കോഴിയും എല്ലാം.
പാവകൾക്ക് സംസാരിക്കാനാവില്ലല്ലോ,
സംസാരിച്ചാലും അവർ എപ്പോഴും പാടുന്നത് ഒരേ പാട്ടും ആടുന്നത് ഒരേ താളവും.
ഒരേ പാട്ടു പാടാനും ഒരേ താളം ആടാനും പതിയെ നമ്മൾ പഠിക്കുന്നുണ്ടാവാം ...

നഗരമധ്യത്തിലും ഇത്തരം സമൃദ്ധികൾ കുഞ്ഞുങ്ങൾക്ക്  ലഭ്യമാക്കണം,
അവരുടെ സംവാദനത്തിന്റെ ആത്മാവ് രൂപപ്പെടുന്നത് അവിടെ നിന്നാണ്.
ആ സൗഹൃദഭാഷയിലെ ആത്മീയതയുടെ വിത്തുകൾ മുളക്കൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ