എന്റെ ദൈവം, നമ്മുടെ ദൈവം, അവരുടെ ദൈവം എന്ന പ്രയോഗങ്ങളാണ് ദൈവത്തെക്കുറിച്ചു പറയാൻ ഒട്ടും യോജിക്കാത്തത്. 'എന്റെ ദൈവം' എന്നത് ബഹുദൈവചിന്തയുടെ മറ്റൊരു രൂപം തന്നെയാണ്. നന്മ എന്നതാണ് ദൈവസത്ത, കരുണയാണ് ദൈവമുഖം. ഇവ കാണിക്കാത്ത ഏതു 'ദൈവവും' പാഴ്‍ദൈവമാണ്.
സമ്പർക്കമില്ലാതെ അകന്നുകഴിയുവാനും, സംശയിക്കാനും, വെറുക്കാനും തിരുവെഴുത്തുകൾ പറയുന്നുണ്ടെങ്കിൽ, എഴുതിയവരുടെ രാഷ്ട്രീയതാല്പര്യങ്ങൾ കലർന്നതാണെന്നേ കരുതേണ്ടതുള്ളൂ. യാഥാർത്ഥ ദൈവപ്രചോദിതവചനങ്ങൾ സാഹോദര്യവും നന്മയും തുറവിയും പകർന്നു നൽകും. ഹൃദയത്തിൽ നിന്നാണ് അധരം സംസാരിക്കുന്നതെങ്കിൽ ദൈവഹൃദയമുള്ളതാണ് ശരിയായ ദൈവവചനം.