പരിചിതമായിട്ടുള്ള മനുഷ്യാവസ്ഥകൾ രണ്ടാണ്; പാപിയായ മനുഷ്യനും, ധ്യാനകേന്ദ്ര മായികലോകത്തെ ധാർമ്മിക പ്രക്ഷാളനം വഴി രൂപപ്പെടുന്ന 'പരിശുദ്ധിയിൽ' പ്രവേശിക്കുന്ന മനുഷ്യനും. മനുഷ്യസ്ഥിതി എന്തൊക്കെ മനുഷ്യരെ രൂപപ്പെടുത്തുന്നോ അവയെല്ലാം ഉൾപ്പെട്ടിട്ടുള്ളതാണ്. അന്തസത്തയിലും ധാർമ്മികതയിലും സമൂഹത്തിലും അസ്ത്വിത്വപരമായ യാഥാർത്ഥ്യങ്ങളിലുമാണ് മനുഷ്യൻ രൂപപ്പെടുകയും വളരുകയും വെളിപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നത്. ഇവയിലൊക്കെയും കൃപയുടെ പ്രവൃത്തിയിലൂടെയാണ് 'ആത്മീയ മനുഷ്യൻ,' 'പുതിയ മനുഷ്യൻ,' എന്ന തലത്തിലേക്ക് കടന്നു പോകുന്നത്. വിശ്വാസപരിശീലനം എന്ന പ്രക്രിയ, വിദ്യാഭാസ രംഗങ്ങൾ എല്ലാം ഈ യാഥാർഥ്യങ്ങളെ ഗൗരവമായെടുത്തുകൊണ്ടുതന്നെ മനുഷ്യരുടെ വളർച്ച ആസൂത്രണം ചെയ്യുന്നെങ്കിലേ അവരിൽ ക്രിസ്തുരൂപീകരണം സംഭവ്യമാകൂ. വിധിക്കപ്പെട്ടു പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന കുറ്റബോധത്തിന്റെ സ്വത്വം സുവിശേഷം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിരൂപമല്ല. പ്രഘോഷകരും ധ്യാനകേന്ദ്രങ്ങളും മാനസാന്തരപ്പെട്ട് സ്വീകരിക്കേണ്ട മനുഷ്യനെക്കുറിച്ചുള്ള സത്യാവസ്ഥ ക്രിസ്തുഹൃദയം നമ്മിൽ നിന്ന് തേടുന്ന ആത്മാർത്ഥതയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ