നമ്മിലെ ചില ആഴമേറിയ ആഗ്രഹങ്ങൾ ചിലപ്പോൾ ശൂന്യവും തീവ്രവുമായേക്കാം, കടുത്ത വരൾച്ചയോ ഇരുട്ടോ നിറഞ്ഞതാകാം. തീക്ഷ്ണമായ ഈ തേങ്ങലുകൾ നമ്മുടെ കുറവുകളിൽ നിന്നോ, മുറിവുകളിൽ നിന്നോ, വഹിക്കുന്ന ഭാരങ്ങൾ നൽകുന്ന തളർച്ചയിൽ നിന്നോ ആകാം. നമ്മെ മറയ്ക്കുന്ന നിയന്ത്രിക്കുന്ന നിഴലുകളിൽ നിന്നോ ആയേക്കാം. അതുമല്ലെങ്കിൽ, നമ്മുടെ ഹൃദയത്തിന്റെ നിർമ്മലവും മൃദുലവും ഏറ്റവും ദുർബലവുമായ ദാഹങ്ങളിൽ നിന്നോ ആകാം. നമ്മെ പൂർണ്ണരാക്കുന്ന ഒന്നിനായി നമ്മെത്തന്നെ കടന്ന് മുന്നോട്ട് പോകുന്ന ഒരു ദാഹം. പറയാനാവാത്ത ഒരു കുറവായോ തീരാത്ത എന്തോ നഷ്ടമായോ അപൂർണ്ണതയായോ നമ്മുടെ ഉള്ളിൽ നിൽക്കുന്ന അസ്വസ്ഥമായ ഒരു വേദന. ഈ ദാഹങ്ങളിൽ ചിലത് നമ്മെ വല്ലാതെ തളർത്തി ഇല്ലാതാക്കാം, നമ്മളിൽ ഒന്നും തന്നെ അവശേഷിപ്പിക്കാതെ നമ്മളെ കാർന്നുതിന്നാം. എങ്കിലും ഇതേ ദാഹത്തിനു തന്നെ നമ്മെ ഉയർത്താനും, കൂടുതൽ ഉയരങ്ങളിലേക്ക് നമ്മെ പ്രചോദിപ്പിക്കാനും ശക്തിയുണ്ട്.
ജൂലൈ 22, 2025
ദാഹം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ