കൃതജ്ഞത ഹൃദയത്തിനു വലിയ ആഴം നൽകുന്നുണ്ട്
നല്കപ്പെട്ടതിനൊക്കെയും ഉള്ള സ്വീകാര്യതയാണത്,
മധുരമായതിനും കയ്പുള്ളതിനും.
നല്കപ്പെട്ടതാണെന്നുള്ള ബോധ്യം അത് നൽകുന്നുണ്ട്
നല്കപ്പെട്ടതിലെല്ലാം ത്യാഗമുണ്ടെന്ന തിരിച്ചറിവും.
കൃതജ്ഞതയിലെ സത്ത ആ ത്യാഗത്തിനു നൽകുന്ന മൂല്യമാണ്.
കൃതജ്ഞത ഉണരാതെ ബലികളെ ഗ്രഹിക്കാനാവില്ല
കൃതജ്ഞതയില്ലാതെ ത്യാഗം ചെയ്യാനുമാവില്ല.
"പിതാവിന്റെ ഇഷ്ടം നിറവേറ്റുകയാണ് എന്റെ ഭക്ഷണം"
ജീവിതവും, ജീവിതത്തിലേക്ക് വന്നവയും വന്നവരും
സ്വീകരിക്കപ്പെട്ടിട്ടുണ്ടോ?
നല്കപ്പെട്ടവ എന്നതിലുള്ള കൃതജ്ഞത അതിലുണ്ടോ?
________________
എന്നും നൽകപ്പെടുന്ന എത്രയോ ബലികൾക്കുമേലെ കൈവച്ചുകൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്!
കൃതജ്ഞത വലിയ തുറവിയാണ്.
കയ്‌പേറിയ കടന്നുപോകലുകൾ കൃതജ്ഞതയോടെ പൂർത്തിയാക്കേണ്ടതുണ്ട്
പിതാവ് എനിക്ക് നൽകുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?
ഈ കൃതജ്ഞത കണ്ണുനീരിനിടയിലും സൗഖ്യദായകമാണ്,
കൃതജ്ഞത ഇന്നലെയുടെ നീറുന്ന ഭാരങ്ങളെ മാറ്റിക്കളയുന്നുമുണ്ട്.
നൽകപ്പെടുന്ന ധന്യതകൾ എത്രയോ ഏറെയാണ്!
ഓരോ ധാന്യമണിയും, പഴവും,
ഓരോ തുള്ളി വെള്ളവും ... എന്തും അർപ്പിക്കപ്പെടുന്നുണ്ട്
അവയിലൊക്കെയും, ത്യാഗവും മരണവുമുണ്ട്.
വാങ്ങി ഭക്ഷിക്കുവിൻ, വാങ്ങിക്കുടിക്കുവിൻ എന്ന് അവ പറയുന്നുമുണ്ട്
അവയൊന്നും പാഴാക്കപ്പെടരുത്
കൃതജ്ഞതയുടെ കുട്ടകളിൽ ശേഖരിക്കപ്പെടേണ്ടവയാണവ.
അവയാണ് നാളെകളിൽ ഉള്ളിലെ സമൃദ്ധി.
കൃതജ്ഞതയിൽ സംതൃപ്തിയുണ്ട്,
അവിടെ അത്യാഗ്രഹമില്ല, അതിക്രമവുമില്ല.
സ്വീകരിക്കപ്പെടേണ്ടതിലും അധികത്തിലേക്കുള്ള കടന്നുകയറ്റം ത്യാഗങ്ങൾക്കു വിലവയ്ക്കുന്നില്ല, പകരം, ബലികളെ കുപ്പയിലെറിയുന്നു
വിലക്കപ്പെട്ട കനികളാണവ.
സകലതും പരസ്പരം സംസാരിക്കുന്നുണ്ട്
പരസ്പരം ചെയ്ത ത്യാഗത്തിന്റെയും സ്വീകാര്യതയുടെയും കഥ
ഈ കഥകൾ അറിഞ്ഞെങ്കിലെ വിശുദ്ധബലികളെ ഭക്തിയോടെ സമീപിക്കാനാകൂ.
അപ്പവും വെള്ളവും കൊണ്ട് മാത്രമല്ല, അവ വന്ന വഴികൾ പറഞ്ഞുതരുന്ന കൃതജ്ഞതാസ്തോത്രങ്ങളും, അർപ്പണ രഹസ്യവും അറിഞ്ഞുകൊണ്ടാണ് മനുഷ്യൻ ജീവിക്കേണ്ടത്.
യഥാർത്ഥ ബലികൾ കാണേണ്ടതിനായി മനുഷ്യർ ദേവാലയങ്ങൾ വിട്ടു പുറത്തു വരട്ടെ, ചുറ്റും ജീവന്റെ ബലികൾ കാണുവാൻ കണ്ണുകൾ തുറക്കപ്പെടട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ