ഇടയന്മാരേ, പ്രസംഗങ്ങളെ ഗൗരവമായി എടുക്കുന്നവർ വിശുദ്ധവാരത്തേക്കുള്ള സന്ദേശങ്ങൾക്കായി ഒരുങ്ങുന്നുണ്ടാകും. ആറേഴു വർഷങ്ങളായി, നിലപാടുകളിലും, വാക്കുകളിലും സമീപനരീതികളിലും തെളിഞ്ഞു നിന്നത് ക്രിസ്തീയ മൂല്യങ്ങൾക്ക് വിലനഷ്ടപ്പെട്ടിരിക്കുന്നെന്നും അവ കാലഹരണപ്പെട്ടതും അപ്രായോഗികമാണെന്നുമാണ്. ലാഭകരമെന്നു വയ്ക്കുന്ന രാഷ്ട്രീയ ചായ്‌വുകൾ, സമരസപ്പെട്ടുകഴിഞ്ഞ അധാർമ്മികതകളെ വെളിപ്പെടുത്തുന്നതുമാണ്. അധികാരവും മാധ്യമങ്ങളും ഉപയോഗിച്ച് ഇഴചേർത്തെടുക്കുന്ന പുതിയ സുവിശേഷം നിങ്ങളെ ശ്രദ്ധാർഹമാക്കിയിട്ടുണ്ട്. എന്നാൽ നിങ്ങളിൽ ക്രിസ്തുവിനെ കാണാൻ കഴിയാത്തതു കൊണ്ട് നിങ്ങളിൽ വിശ്വാസ്യത അർപ്പിക്കാൻ സങ്കടപ്പെടുന്ന ഒരു വിശ്വസിഗണമുണ്ട്. നിങ്ങളുടെ സന്ദേശങ്ങളിൽ ക്രിസ്തുവും അവന്റെ ജീവനുമുണ്ടാകുമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ