കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലം ക്രിസ്തു മരണത്തിനു വിധിക്കപ്പെടുന്നതല്ല. ക്രിസ്തുവിനുണ്ടായിരുന്ന കൃതജ്ഞതാമനോഭാവത്തിലാണ് കുരിശിന്റെ വഴി തുടങ്ങുന്നത്. കൃതജ്ഞതയില്ലാതെ നമുക്ക് ത്യാഗങ്ങൾ ചെയ്യാനോ ബലിയാകുവാനോ കഴിയില്ല. അവനോടു നമ്മൾ ചെയ്ത അതിക്രമങ്ങളെക്കുറിച്ചോർത്ത് വീണ്ടുമൊരിക്കൽക്കൂടി നമ്മളെത്തന്നെ കുറ്റപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നുമില്ല. ക്രിസ്തു നടന്ന വഴിയിലൂടെ നടന്നു പോകാൻ ഒരു ആത്മാർത്ഥ പ്രയത്നം, അതാണ് കുരിശിന്റെ വഴി.
ഒന്നാം സ്ഥാനം - ആ കൃതജ്ഞതാമനോഭാവത്തിൽ രണ്ടു തലങ്ങളുണ്ട്.
ഒന്നാം സ്ഥാനം - ആ കൃതജ്ഞതാമനോഭാവത്തിൽ രണ്ടു തലങ്ങളുണ്ട്.
ഒന്ന്: ജീവിതത്തെക്കുറിച്ചും സഹിക്കേണ്ട വേദനകളെക്കുറിച്ചുപോലുമുള്ള ധന്യത. തന്റെ അർപ്പണം സ്വീകാര്യമാണെന്നും, പിതാവിന്റെ ഇഷ്ടം കയ്പേറിയതാണെങ്കിലും അതു താൻ സ്വീകരിക്കുന്നെന്നും ഉള്ള ഭാവം.
രണ്ട്: ഈ കൃതജ്ഞതാബലി മനസിലാക്കുന്നതും ജീവിക്കുന്നതും ആരാണ്? ക്രിസ്തു കണ്ടത് കുറെ സാധാരണക്കാരെയാണ്! കൊച്ചു സന്തോഷങ്ങളിലും കുഞ്ഞുപരിഭവങ്ങളിലും ദൈവത്തെ കൂടെ നിർത്തുന്നവർ. വേദനകളും കഷ്ടപ്പാടുകളും ജീവിതത്തിന്റെ ഭാഗമാണെന്നും, അവിടെയും ദൈവം കൂടെയുണ്ടെന്നും വിശ്വസിക്കാൻ ധൈര്യം കാണിക്കുന്നവർ. ജ്ഞാനികളിൽ നിന്നും, അമിതഭക്തി കാണിക്കുന്നവരിൽ നിന്നും അവ മറയ്ക്കപ്പെട്ടിരിക്കുന്നു. അവർക്ക് ഈ ഒന്നാം സ്ഥലം കടക്കാനാവില്ല, പിന്നെ എങ്ങനെ അവർ കുരിശിന്റെ വഴിയേ പോകും?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ