സകലത്തെയും സൃഷ്ടിച്ച ജ്ഞാനം ഇന്ന് നിശബ്ദമാണ്.
ഇല്ലായ്മയിലേക്ക് വളർന്ന് വളർന്ന് പുതുജീവനായി രൂപാന്തരപ്പെടുമ്പോഴൊക്കെ ഈ നിശബ്ദത ഒരു ആന്തരിക ബലമാണ്.
ഗോതമ്പുമണി പതിയെ അഴുകി ഇല്ലാതാകുന്നു. നിശബ്ദമായി, പുതുജീവന്റെ സമൃദ്ധി അതിലുണ്ട്.
എരിയുന്ന കെടാവിളക്കുകളും നിശബ്ദമാണ്, ജ്വലിക്കുന്ന തീപ്പന്തങ്ങൾ അല്പനേരത്തേക്കുള്ളതാണ്.
ആശയോടെ കണ്ണുതുറക്കുന്ന കുഞ്ഞിന് വേണ്ടത് കുഞ്ഞു വിളക്കാണ്, പന്തങ്ങളല്ല.
നിശബ്ദത ചാലിച്ച താരാട്ടുപാട്ടാണ് ഹൃദയത്തിനു കാമ്യം, ആർപ്പുവിളികളല്ല.

പുതുജീവനിലേക്ക് ധന്യമായ ഏതാനം നിശബ്ദനിമിഷങ്ങൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ