കർത്താവിന്റെ മുന്തിരിത്തോപ്പിൽ സന്യസ്തരെയും പുരോഹിതരെയും മാത്രമല്ല അവിടുന്നാഗ്രഹിക്കുന്നത്. മണ്ണറിയുന്നവരും, മരുന്നറിയുന്നവരും, പന്തലിടുന്നവരും, വെട്ടിയൊരുക്കുന്നവരും, വളർച്ചയുടെ ഗതികൾ തിരിച്ചറിയുന്നവരും, വിളവിന്റെ പാകമറിയുന്നവരും, വിളവെടുക്കുന്നവരും അവിടെ വേണം.
ഒന്നുപേക്ഷിച്ച് സന്യാസമോ പൗരോഹിത്യമോ സ്വീകരിക്കുന്നത് കൊണ്ട് ഒരു പടി കൂടിയ വിശുദ്ധി അതിൽ ഉണ്ടെന്ന് കരുതുന്നത് ദൈവരാജ്യസങ്കല്പത്തിനു ചേർന്നതല്ല. കർഷകനും, ഡോക്ടറും, എൻജിനീയറും, ഡ്രൈവറും, അധ്യാപകരും, ഗവേഷകരും, സന്യസ്തരും പുരോഹിതരും എല്ലാം ചെയ്യുന്നത് മഹനീയ ശുശ്രൂഷകൾ തന്നെ. വിശുദ്ധിയും സമർപ്പണവും ഇതിലെല്ലാമുണ്ട്. ഞാൻ നിന്നെ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നു എന്ന് കേൾക്കാൻ എല്ലാവരും യോഗ്യരുമാണ്. എത്ര സമുന്നതം നീ ഇന്ന് ഭരമേറ്റ വിശിഷ്ടസ്ഥാനം എന്നു കേൾക്കാനും .....
തൊഴിലുകളുടെ വേർതിരിവുകൾ നിലനില്കുന്നതുകൊണ്ട് അവ സൂചിപ്പിച്ചെന്നേയുള്ളൂ. മുന്തിരിത്തോപ്പിലെ ജോലിക്ക് നമുക്ക് ഉടയാടകളുടെ ആവശ്യമില്ല. സ്പർശനമറിയാവുന്ന പച്ച മനുഷ്യരായാൽ മതി, അവിടെ എല്ലാവരിലും ദൈവകീർത്തനമുണ്ടാവും. സന്മനസുള്ളതുകൊണ്ടു എല്ലാവർക്കും സമാധാനവും, അതിലൂടെ ദൈവത്തിനു മഹത്വവും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ