ചില കഥകൾ നമ്മെയും നമ്മുടെ ജീവിതസാഹചര്യങ്ങളെയും പ്രതിനിധീകരിക്കുന്നവയാണ്. പ്രതീകങ്ങളിലൂടെ നമ്മെയും പങ്കു ചേർക്കാൻ കഴിയുന്ന കഥകൾക്കാണ് മിത്തുകളുടെ സ്ഥാനമുള്ളത്. മിത്തുകൾ രൂപപ്പെടുകയും പുതിയ അർത്ഥങ്ങൾ സ്വീകരിക്കാറുമുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നമ്മെ നയിക്കുന്ന മിത്തുകളെ വേണ്ട വിധം നിരൂപണ വിധേയമാക്കേണ്ടത് പ്രധാനമാണ്.
ചിലപ്പോൾ നന്മകളുടെയും, ചിലപ്പോൾ യുദ്ധത്തിന്റെയും കുടിപ്പകയുടെയും മിത്തുകൾ ജന്മമെടുക്കും. വിശ്വസിക്കുവാനും പിഞ്ചെല്ലുവാനുമുള്ള നമ്മുടെ തീരുമാനമനുസരിച്ച് അവ പിന്നീട് നമുക്ക് പുതിയ രൂപം നൽകും. അവ നമ്മെ പരിപോഷിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യും. ആ കഥകൾ പറഞ്ഞവരെയോ അവരുടെ ഉദ്ദേശ്യങ്ങളെയോ നമ്മൾ തിരിച്ചറിഞ്ഞിട്ടു പോലുമുണ്ടാവില്ല. മിത്തുകളിലെ പങ്കെടുക്കൽ പ്രക്രിയയിൽ ഭാഗമായാൽ പിന്നീട് ചിന്താരീതികളിലും സമീപനങ്ങളിലും മുഴുവൻ ശരികളായിരിക്കും. കാരണം വിശ്വസിക്കുന്ന മിത്തിലെ വിവരണങ്ങൾ അവയെ പ്രതിരോധിച്ചുകൊള്ളും.
മാരകമായ പ്രഹരശേഷിയുള്ള കഥകളും വിവരണങ്ങളുമാണ് ഇന്ന് നമ്മൾ വിശ്വസിച്ചു പാലിച്ചുകൊണ്ടിരിക്കുന്നത്. വ്യാജമായ ക്രിസ്തീയതയും ശൂന്യമായ ആചരണങ്ങളും വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്ന മിത്തുകളായി ശക്തമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. അവ ഏതൊക്കെയാണ്? അവ സൃഷ്ടിക്കുകയും, വിവരിക്കുകയും ചെയ്യുന്നത് ആരാണ്? അവരുടെ ലക്ഷ്യങ്ങൾ എന്താണ്? അവ വിശ്വാസത്തിലെ ശരികളായി അവർക്കു അവതരിപ്പിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്? ക്രിസ്തുവിന്റെ ശരികൾക്ക് അന്യമായിരുന്നിട്ടും അവയ്ക്കു ഹൃദ്യമായ സ്വീകാര്യത ലഭിച്ചത് എങ്ങനെയാണ്?
നന്മയുടെ പാതയിൽ ഒരു പുനർവായനയും പുനർവിവരണവും വളരെ അത്യാവശ്യമാണ്. പാലിച്ചു പോരുന്ന മിത്തുകളെ ഇടയ്ക്കിടെ പുറത്തുനിന്നു നോക്കേണ്ടത് നമ്മൾ സ്വയം വഞ്ചിതരാകുന്നില്ല എന്ന് ഉറപ്പു വരുത്താനും ആവശ്യമാണ്. വ്യാജദൈവങ്ങൾ അത് അനുവദിക്കാത്തപ്പോൾ, യഥാർത്ഥ ദൈവം കൂടെയിരുന്ന് ഈ പുനർവായനയിൽ പങ്കുചേരും.
സഹായകമായേക്കാവുന്ന ചില ലേഖനങ്ങൾ ചുവടെ ചേർക്കുന്നു. നന്മ കാണുവാൻ ആഗ്രഹിക്കുന്നവർ ഇത്തരം സമൂഹനിരൂപണങ്ങളിലേക്കു കടക്കേണ്ടത് നമ്മളും സമൂഹവും നഷ്ടപ്പെട്ടുപോകാതിരിക്കാൻ വളരെ ആവശ്യമാണ്.
Cusack, C. M. (2016). Fiction into religion: imagination, other worlds, and play in the formation of community. Religion, 46(4), 575–590. doi:10.1080/0048721x.2016.1210390
Feldt, L. (2016). Contemporary fantasy fiction and representations of religion: playing with reality, myth and magic in His Dark Materials and Harry Potter. Religion, 46(4), 550–574. doi:10.1080/0048721x.2016.1212526
Davidsen, M. A. (2016). The religious affordance of fiction: a semiotic approach. Religion, 46(4), 521–549. doi:10.1080/0048721x.2016.1210392
Petersen, A. K. (2016). The difference between religious narratives and fictional literature: a matter of degree only. Religion, 46(4), 500–520. doi:10.1080/0048721x.2016.1221670
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ