സുവിശേഷത്തിലെ മണ്ടികൾ മണ്ടരായതു കൊണ്ടല്ല എണ്ണ വാങ്ങാൻ പോകേണ്ടി വന്നത്. എണ്ണ വാങ്ങിക്കാൻ പലയിടങ്ങളിൽ ഓടി നടക്കുക എന്നത് അവർക്ക് ഒരു ശീലമായി മാറിയിരുന്നു.
കരുതിയിരുന്നവർ വചനം ഹൃദയത്തിൽ ഉൾകൊണ്ടവരാണ്. അത് ജീവന്റെ നീർച്ചാലായി ആവർക്കുള്ളിൽ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. കാത്തിരിക്കാനുള്ള പ്രത്യാശ അവർക്കുണ്ട്. പല കച്ചവടകേന്ദ്രങ്ങളിൽ തിരഞ്ഞു നടക്കേണ്ട വ്യഗ്രത അവർക്കില്ല. എളിമകളിൽ അവർ ദൈവ കീർത്തനം കേൾക്കുന്നു. നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു, അതുകൊണ്ട് ആനന്ദത്തിന്റെ തൈലം അവർക്കുള്ളിലുണ്ട്.
ആനന്ദത്തിന്റെ തൈലം, ഉള്ളിൽ നിറയുന്ന പ്രത്യാശ -- വചനത്തിന്റെ മാംസരൂപീകരണത്തിൽ ക്രിസ്തുശിഷ്യരിൽ ആർദ്രത നൽകേണ്ട അരുവികളാണവ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ