Gentle Dew Drop

സെപ്റ്റംബർ 19, 2023

വേണമെന്നുള്ളവർ വന്നാൽ മതി

 "അല്പം നീട്ടിപ്പാടിയൊക്കെയേ ഇനി കുർബാന ചൊല്ലൂ. വേണമെന്നുള്ളവർ വന്നാൽ മതി." ഊന്നൽ രണ്ടാമത്തെ വാക്യത്തിനാണ്. ശുശ്രൂഷാപൗരോഹിത്യം പ്രത്യേക അഭിഷേകമായി ലഭിച്ചവർ, അതിനെ ഭരണാധികാരത്തിന്റെ വൃത്തിഹീനമായ ഉപകരണമാക്കി തീർക്കുന്നത് സഭയുടെ ശോചനീയമായ അവസ്ഥയെ കാണിക്കുന്നു. ഈ അധികാരം കൊണ്ട് അവർ അർപ്പിക്കുന്നത് ക്രിസ്തുവിന്റെ ബലിയാണോ? വേണമെങ്കിൽ വന്നു കണ്ടുകൊള്ളൂ എന്ന് പറഞ്ഞുകൊണ്ട് അവർ നടത്തുന്ന നാടകം അവതരിപ്പിക്കപ്പെടുന്നത് ആർക്കു വേണ്ടിയാണ്?

നിശബ്ദമായി ഈ സംഘടനയിൽനിന്ന് അകലുകയാണ് യുവതലമുറ. അവർക്കു ഈ സംവിധാനത്തിന്റെ ആവശ്യമില്ല എന്ന് തന്നെ അവർ ഉറക്കെ പറയും. വീണ്ടും നിയന്ത്രണാധികാരം ഉപയോഗിച്ചുകൊണ്ട് സേവനങ്ങൾ നിരസിക്കപ്പെട്ടേക്കാം.
മാമോദീസ മാതാപിതാക്കൾ തന്നെ കൊടുക്കും. വിവാഹം രജിസ്റ്റർ ഓഫീസിൽ നടത്തും. മരിച്ചടക്കു പൊതുശ്‌മശാനങ്ങളിൽ നടത്തും. ഒരു കുറവും ആർക്കും തോന്നാതെ തന്നെ. പൗരോഹിത്യത്തിന്റെ ആജ്ഞകളിൽ പാവകളിക്കുന്ന ഒരാളല്ല ദൈവമെന്നു അറിയാനുള്ള ജ്ഞാനം പുതുതലമുറകൾക്കുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ