യുദ്ധത്തിൽ സന്തോഷിക്കുന്ന, അതാവശ്യപ്പെടുന്ന ദൈവം മനുഷ്യന്റെ കുടിലതയുടെ സൃഷ്ടിയാണ്. അതിനാൽത്തന്നെ അത് വിഗ്രഹവുമാണ്.
"ഞങ്ങൾ മാത്രം" ദൈവജനമായുള്ള ഒരു ഉടമ്പടിയും ദൈവത്തിൽ നിന്നുള്ളതല്ല. ആ ദൈവം കഠോരവും സങ്കുചിതവുമായ ഹൃദയങ്ങളെ സേവ ചെയ്യുന്ന വിഗ്രഹമാണ്.
യുദ്ധത്തിൽ ആവേശം കൊള്ളുന്ന മതപ്രവാചകരുടെ ദൈവസങ്കല്പം, ഇഷ്ടമനുസരിച്ച് പാകപ്പെടുത്തിയ പലഹാരം പോലെയാണ്. സ്റ്റേഡിയത്തിൽ കളികണ്ട് വാതു വയ്ക്കുന്നവരുടെ ഹരമാണവർക്ക്. ദൈവത്തെക്കുറിച്ചോ ഇരയാക്കപ്പെടുന്നവരുടെ സഹനത്തെക്കുറിച്ചോ സത്യാവസ്ഥ തിരയാതെ ബൈബിൾ വാക്യങ്ങളെക്കൂട്ടി ഗണിച്ചു ദുർവ്യാഖ്യാനം ചെയ്യുകയാണവർ. ക്രിസ്തു കാണിച്ചു തന്ന ദൈവത്തെക്കുറിച്ചല്ല അവർ സംസാരിക്കുന്നത്.
നമുക്ക് നമ്മുടെ കണക്കുകൂട്ടലുകളുണ്ടല്ലോ ക്രിസ്തു പറഞ്ഞത് പിന്നെ നോക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ