Gentle Dew Drop

നവംബർ 14, 2026

ആഴങ്ങളിൽ

ആഴങ്ങൾക്കു പകരം ആവേശമാണ് മതങ്ങൾ നൽകുന്നതും അവയിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നതുമെങ്കിൽ അവ ആന്തരിക പ്രേരക ശക്തി നഷ്ടപ്പെടുത്തിയിരിക്കുന്നു. 

ഭക്തി ലഹരി, ജനക്കൂട്ടം ഒരുമിച്ചു സൃഷ്ടിക്കുന്ന മാസ്മരികത, ആദർശങ്ങളുടെ തീക്ഷ്ണാഗ്നി, കൂടെ മുദ്രാവാക്യങ്ങളാക്കപ്പടുന്ന വിശ്വാസപ്രഘോഷങ്ങൾ, വിദ്വേഷപ്രചരണങ്ങൾ തുടങ്ങിയവ മതത്തിന്റെ ആന്തരിക ദർശനത്തെ മറച്ചുകളയുന്നു. 

'തിരികെപ്പിടിക്കുക' എന്ന് പലപ്പോഴും വിശ്വാസത്തെക്കുറിച്ചു പറയാറുണ്ട്. തിരികെ തേടിപ്പിടിക്കാനായി അത് പണ്ടെങ്ങോ തങ്ങി നില്കുന്നതതല്ല. പഴമയുടെ കാല്പനികതയിൽ തിരിച്ചറിയപ്പെടാവുന്ന ഒന്നല്ല വിശ്വാസത്തിന്റെ വെളിച്ചം. നമ്മെ അനുഗമിക്കുന്ന ആഴമാണത്. ഞാൻ എന്ന സകലതിനേയും - ചിന്താധാരകൾ, മൗലികതകൾ, ദൈവസങ്കല്പങ്ങൾ എല്ലാം - ശൂന്യവത്കരിച്ചുകൊണ്ട് പ്രവേശിക്കേണ്ട ആഴം. എങ്കിലേ, മതവും ദൈവവും വിഗ്രഹമായി ചുരുങ്ങാതെ സത്യവും സൗന്ദര്യവുമായി ഹൃദയത്തിന്റെ ആഴങ്ങളിൽ തെളിയൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ