ഓരോ പിടി ചോറുണ്ണുമ്പോഴും ഇന്ന് വലിയ കൃതജ്ഞതയുണ്ടാവണം,
വിശന്നു മരിക്കുന്നവരുണ്ടെന്ന് ഓർക്കുകയും കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കുകയും വേണം.
വഴിയിൽ തളർന്നു വീഴുന്നവരെ വാർത്തകളിൽ കാണിച്ചു കൊടുക്കണം.
ആ സഹതാപമില്ലാതെ "അന്നന്ന് വേണ്ട ആഹാരം നൽകണമേ" എന്ന് പ്രാർത്ഥിക്കാനാവില്ല.
ഭക്ഷണം തിരഞ്ഞെടുക്കാൻ കഴിയുന്നവർ, ഒരു പൊതിച്ചോറ് നൽകപ്പെടുന്ന കരുണയായി സ്വീകരിക്കുന്നവരെ ഓർത്തേ മതിയാകൂ.
വിശന്നുമരിക്കാൻ വിട്ടുകൊടുക്കപ്പെട്ട അവരെ കാണുമ്പോൾ കുഞ്ഞുങ്ങളോട് പറയണം: "അവരെ സഹായിക്കുവാൻ ആരുമില്ലാത്തതുകൊണ്ടും, മനപ്പൂർവം അവരെ അവഗണിച്ചു കൊണ്ട് തെറ്റ് ചെയ്യുന്നത് കൊണ്ടുമാണ് അവർക്ക് ഒന്നുമില്ലാത്തത്."
പ്രാർത്ഥിക്കാം, "തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ."
കുഞ്ഞുങ്ങളിൽ നന്മ നിറയട്ടെ, കരുണയും അലിവും വളരട്ടെ,
കുറവുകളിലും പ്രത്യാശയുടെ കണ്ണുകളോടെ ഒരുമിച്ചു വിളിക്കാൻ അവർക്കു കഴിയട്ടെ,
"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,..."
പരസ്പരം കരുതുന്ന നന്മ പ്രവൃത്തികളിൽ "അങ്ങയുടെ നാമം പൂജിതമാകണമേ."
അതിനുശേഷം നമുക്ക് ബലിപീഠമുയർത്താം,
ആരാധനാഗീതികൾ പാടാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ