അസ്സീറിയക്കെതിരെ തങ്ങളെ രക്ഷിക്കാൻ ഈജിപ്ത് വരുമെന്ന് ഇസ്രായേൽ പ്രതീക്ഷ വെച്ചു. അസ്സീറിയ ആക്രമിച്ചപ്പോൾ ഈജിപ്ത് രക്ഷക്കെത്തിയില്ല, ഇസ്രായേൽ ചിതറിക്കപ്പെട്ടു.
ക്രൈസ്തവരെന്ന് അവകാശപ്പെടുന്ന ചില വിഭാഗങ്ങൾ രാഷ്ട്രീയപ്രീണനം വഴി ഉറപ്പിക്കാനുദ്ദേശിക്കുന്ന സ്വയരക്ഷ സ്വയം ചിതറിക്കപ്പെടാനേ ഉപകരിക്കൂ.
മുതലയുടെ പുറത്തു ജലസവാരി ചെയ്യുന്ന വിഡ്ഢിക്കുരങ്ങന്റെ സുരക്ഷിത ബോധമാണ് നമ്മൾ സൃഷ്ടിച്ചെടുക്കുന്നത്.
വ്യക്തികൾക്കെന്ന പോലെ രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കും ഭാഷകൾക്കും ഇന്ന് identity crisis നേരിടേണ്ടതായി വരുന്നുണ്ട്. അതിനെ പ്രതിരോധിക്കാൻ തീവ്രനിലപാടുകളെടുക്കുകയാണ് പതിവ്. ഏത് തീവ്രചിന്തയും ആദ്യം വളർത്തിയെടുക്കുന്നത് തകർച്ചയുടെ ഒരു ഭാഷ്യമാണ്. തകർച്ചയുടെ കാരണം യഥാർത്ഥമോ സാങ്കല്പികമോ ആയ ശത്രുവിൽ ആരോപിക്കുകയും ചെയ്യും. തകർച്ചയും യഥാർത്ഥമോ സാങ്കല്പികമോ ആകാം (തകർച്ചക്ക് ആന്തരികമായ മറ്റനേകം കാരണങ്ങൾ ഉണ്ടാവുകയും ചെയ്യും. അവയെ സൗകര്യം പോലെ മാറ്റി നിർത്തി കണ്ണടച്ച് കളയുകയാണ് പതിവ്). മതത്തിന്റെ ഏതൊരു തരത്തിലുള്ള രാഷ്ട്രീയവത്കരണവും വ്യക്തിപരമായി ഞാൻ പിന്തുണക്കുന്നില്ല. തീവ്രനിലപാടുകൾ മതവിശ്വാസത്തിലപ്പുറം രാഷ്ട്രീയലക്ഷ്യങ്ങളാണ് താലോലിക്കുന്നത്. ഏതു മതമാണെങ്കിലും അത് അതിന്റെ ആന്തരികതയെ നശിപ്പിക്കുകയാണ്. നാളുകൾക്കു മുമ്പ് അമേരിക്കൻ ക്രിസ്തീയ തീവ്രനിലപാടുകൾ നമുക്കിടയിലും പ്രകടമാണ്. സ്വയം സുരക്ഷിതമാക്കാൻ മതധാർമ്മികത മറന്നുകൊണ്ട് രാഷ്ട്രീയപ്രീണനം നടത്തുന്ന നിലപാടുകൾ വിശ്വാസി സമൂഹങ്ങളെ (അത് ഏതു മതവുമാകട്ടെ) തകർക്കുകയേയുള്ളു.ഓരോ വ്യക്തിക്കും അവരവരുടെ രാഷ്ട്രീയനിലപാടുകൾ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മതവികാരത്തെ ചൂഷണം ചെയ്തുകൊണ്ട് രാഷ്ട്രീയ പിന്തുണ നേടുന്നതും, സ്വന്തം മതവിഭാഗത്തെ അതിനുവേണ്ടി ചേരിതിരിക്കുന്നതും വഞ്ചനയാണ്. രാഷ്ട്രീയലക്ഷ്യമുള്ളവർ മതം അവരുടെ ഭാഷയാക്കാതെ നേരിട്ട് അവരുടെ ഉദ്ദേശ്യവും ബോധ്യവും അവതരിപ്പിക്കട്ടെ.
ന്യൂട്ടോണിയൻ deterministic, predictability ചിന്തകൾ അപക്വമായി ദൈവശാസ്ത്രത്തിലേക്ക് ചേർത്തുവയ്ക്കാൻ ചിലർ പരിശ്രമിച്ചിരുന്നു അന്ന്. അത്തരം ചില ചിന്തകളിൽ നിന്ന് ഇനിയും നമ്മൾ സ്വതന്ത്രമായിട്ടില്ല. ആശ്ചര്യകരമായത് അതോടൊപ്പമുണ്ടായ മറ്റു രണ്ടു പ്രതികരണങ്ങളാണ്. ഒരു വിഭാഗം 'ശാസ്ത്രീയമായി' ത്തന്നെ പ്രബുദ്ധതയിൽ മതത്തെ വ്യാഖ്യാനിക്കേണ്ടതുണ്ട് എന്ന നിലപാടിൽ പുതിയ ഭാഷ നൽകി, പതിയെ ഫ്രീ മേസൺറി പോലുള്ള ധാരകളായി മാറി. മറുവശത്ത് അതേ കണക്കുകൂട്ടലുകൾ വിശ്വാസത്തിന്റെ ഭാഷയിൽ ഒട്ടനേകം അന്ധവിശ്വാസങ്ങൾക്കും മാന്ത്രികതകൾക്കും വഴി നൽകി.
നമ്മുടെ കാലത്ത് വിവരസാങ്കേതികവിദ്യയാണ് സാംസ്കാരിക ഭാഷ. ഏതൊരു കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ വിശകലനം ചെയ്യുമ്പോഴും അപ്പോഴുള്ള നിയന്ത്രണ ശക്തി എന്താണെന്ന് കാര്യമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കോർപ്പറേറ്റ് ബിസിനസ്സും സാമ്പത്തികമൂലധനവുമാണ് നിയന്ത്രണശക്തി (സുൽത്താനോ ചക്രവർത്തിമാരോ അല്ല). മുകളിൽ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞതുപോലെതന്നെ ബിസിനസ് താല്പര്യങ്ങൾക്കായും മതവികാരത്തെ ദുർവിനിയോഗം ചെയ്യുന്നവരുണ്ട്. മറ്റേതൊരു കമ്പനിയെയും പോലെ മത്സരിക്കുന്ന മറ്റൊരു കമ്പനിയായി മതവും മാറ്റപ്പെടുന്നു.
ഒരു വിഭാഗം നിരീശ്വരത ഇഷ്ടപ്പെടുമ്പോൾ മറുഭാഗത്ത് ഇവിടെയും രണ്ടു പ്രവണതകളുണ്ട്. ശാസ്ത്രത്തെയും അതിപ്രാചീന ആചാരങ്ങളെയും ഇഴചേർക്കുന്ന New Age പ്രസ്ഥാനങ്ങൾ ഒരു വശത്തും, അതിതീവ്ര ചിന്ത അനിവാര്യമാണെന്ന ചിന്ത മറു വശത്തും. Religious fundamentalism സ്വന്തം മതത്തിൽ 'തീക്ഷ്ണത'യും മറ്റു മതങ്ങളിൽ fanaticism ഉം ആണെന്ന് പറയുന്നത് ശരിയല്ല. മതാത്മകത പോലെതന്നെ അതിതീവ്രഭക്തിയും ഈ കാലഘട്ടത്തിന്റെ പ്രവണതയാണ്. പക്വമായ വിശ്വാസത്തെക്കാൾ അത് മാനസിക പ്രതികരണമാണ്. ഏതു മതത്തിലും ഇവ ഇന്ന് കാണാനാകും.
ക്രിസ്തു പറഞ്ഞതൊന്നും ഈ കാലത്തു നടക്കില്ല എന്ന് പറയുന്ന അനേകരെ ശ്രദ്ധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ അവർ പറയുന്നത് ക്രിസ്തുവിനു കാലിക പ്രസക്തി ഇല്ല എന്നാണ്. ക്രിസ്തു ഇല്ലാത്ത എന്ത് ക്രിസ്തുസമുദായം ആണ് നമുക്ക് രൂപപ്പെടുത്താനാവുക. രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകൾ നമുക്കാവശ്യമാണെങ്കിൽ തന്നെ അത്തരം പ്രതികരണങ്ങളിൽ ക്രിസ്തുവിന്റെ മനോഭാവമില്ലെങ്കിൽ നമ്മൾ അധപതിച്ചു കഴിഞ്ഞു എന്നാണ് അർത്ഥം. ഇത്തരം അവസരങ്ങളിൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങളും മറ്റും അടച്ച ബൈബിളിലെ മറക്കപ്പെട്ട ഭാഗങ്ങളാവുകയല്ലേ. ആരിലെങ്കിലും നന്മയിലേക്കുള്ള ഒരു മാറ്റം നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ അത് സൗഹൃദപരമായ തിരുത്തലുകളിലൂടെയല്ലേ കഴിയൂ. പകരം ശത്രുതാ മനോഭാവം പുലർത്തിക്കൊണ്ട് ഇകഴ്ത്തിയും തളർത്തിയും ആ മാറ്റം കൊണ്ടുവരാനാവില്ലല്ലോ.
ചരിത്രപരവും, സാംസ്കാരികവും, മതപരവുമായ മൂല്യങ്ങൾ ഹാഗിയ സോഫിയ യ്ക്കുണ്ട്. അത് 'ഇപ്പോൾ' മസ്‌ജിത് ആക്കുന്നതിൽ ഉൾപ്പെടുന്നത് മതത്തിനുള്ള വിശ്വാസത്തെക്കാൾ അവിടെ സാധ്യമാക്കുന്ന മത-ദേശീയതാ രാഷ്ട്രീയമാണ്. സമാനമായ രാഷ്ട്രീയപ്രവണതകൾ ലോകത്തിൽ പല രാജ്യങ്ങളിലും കാണാം. പൊതുവായ ഒരു ചിത്രം കാണാൻ ശ്രമിച്ചാൽ അത് ചരിത്രത്തിനു ശുഭകരമായ സൂചനയല്ല നൽകുന്നത്. അതിതീവ്രനിലപാടുകൾ പ്രതിരോധ രീതിയായി കാണുന്നത് അപകടകരമായ സമീപനമാണ്. വാണിജ്യ-രാഷ്ട്രീയ താല്പര്യങ്ങൾക്കായി സ്വന്തം വിശ്വാസങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് ഓരോ മതവും അവയുടെ നേതൃത്വവും ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഉള്ളിൽത്തന്നെയുള്ള അത്തരം ആപത്തു മനസിലാക്കി സ്വയം താക്കീത് നൽകുകയാണ് ആദ്യ പടിയായി നമുക്ക് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

See also
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ