നമ്മുടെ ജീവിതരഹസ്യങ്ങൾ തന്നെയാണ് ക്രിസ്തു ജീവിച്ചത്. അർത്ഥം തിരിച്ചറിയാനാവാത്ത നമ്മുടെ ജീവിത രഹസ്യങ്ങൾക്കു വ്യക്തത നൽകപ്പെടുന്നത് ക്രിസ്തുവിന്റെ ജീവിതത്തിലൂടെയാണ്. ഇവ രണ്ടും ഇഴചേർത്തുകൊണ്ടാണ് ജപമാല രഹസ്യങ്ങൾ പ്രാർത്ഥനയാവുന്നത്. ജപമാലയിൽ സുവിശേഷം നമ്മുടെ ജീവിതങ്ങളിലേക്ക് വരികയും, നമ്മുടെ ജീവിതം സുവിശേഷത്തിലെ അധ്യായങ്ങളാകാൻ രഹസ്യങ്ങൾ വെളിപ്പെടുകയും ചെയ്യും.
ജപമാല ഒരു ജീവിതക്രമമാണ്. നമ്മുടെ മാംസരക്തങ്ങളിൽ, കണ്ണുനീരിൽ, വിയർപ്പിൽ ഒത്തുചേരുന്ന ദൈവകൃപയുടെ ജീവഭാവം. ദൈവജീവൻ പ്രകടമാക്കപ്പെടുന്ന നമ്മുടെ ജീവിതനിമിഷങ്ങളും ധ്യാനിക്കേണ്ട രഹസ്യങ്ങളാകും. അതിലെ ഓരോ രഹസ്യവും ഒരു ജീവിതാനുഭവമാണ്; ഒരു സന്ദർശനവും കണ്ടുമുട്ടലുമാണ്. ആ ജീവനിലൂടെ നടന്ന പരിശുദ്ധ അമ്മ നമുക്കായി പ്രാർത്ഥിക്കട്ടെ.
യുദ്ധം, ആയുധം തുടങ്ങി ജപമാലയെക്കുറിച്ച് രൂപകാത്മകമായി ഉപയോഗിക്കപ്പെട്ടിരുന്ന വാക്കുകൾ വിട്ട് അതിന്റെ ജീവദായകഭാവത്തിലേക്ക് കടക്കുവാനുള്ള സമയമായിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ