Gentle Dew Drop

ഡിസംബർ 17, 2023

കാന്തികമണ്ഡലവും ദൈവശക്തിയും

ഒരു തീർത്ഥാടനസ്ഥലമോ ധ്യാനകേന്ദ്രമോ അതിൻ്റെ ഭക്തിയുടെയും പ്രാർത്ഥനകളുടെയും അന്തരീക്ഷം വഴി ഒരാൾക്ക് ദൈവത്തിലേക്ക് സ്വയം തുറക്കാനും ദൈവാശ്രയത്തിൽ ആഴപ്പെടാനുമുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഒരു കാന്തികമണ്ഡലത്തിനു സമാനമായി ഒരു കേന്ദ്രത്തിൽ നിന്ന് പ്രവഹിക്കുന്നതും  ഒരു ആവൃത്തിക്ക് ഒരു പരിധി വരെ എത്തിചേരാൻ കഴിയുന്ന  ഊർജ്ജസ്രോതസ്സായി ദൈവസാന്നിധ്യത്തെ  അവതരിപ്പിക്കുമ്പോൾ ദൈവത്തെയല്ല, അവരുടെ സ്ഥാപനങ്ങളെണ് അവർ കേന്ദ്ര സ്ഥാനത്ത് നിർത്തുന്നത്. ഈ ഊർജ്ജം വൈദ്യുതനിലയത്തിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തുന്ന വൈദ്യുതി പോലെ തങ്ങളുടെ ചാനലുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും എത്തിച്ചു കൊടുക്കുന്ന ദൈവാനുഗ്രഹവും  അഭിഷേകവും അത്ഭുതങ്ങളും ദൈവത്തിൻ്റെ പേര് പറഞ്ഞു കൊണ്ട് തന്നെ ദൈവാരാധനയിൽ നിന്ന് ആളുകളെ അകറ്റുകയാണ്. അത്തരം ആവാഹന മാതൃകകൾ ദൈവസാന്നിധ്യത്തെക്കുറിച്ചും  കൃപയുടെ സ്വഭാവത്തേക്കുറിച്ചും തെറ്റായ ബോധ്യമാണ് നൽകുന്നത്. പ്രത്യേക അഭിഷേകവും, സൗഖ്യവും അവകാശപ്പെടുന്ന കേന്ദ്രങ്ങളും, ചാനലുകളും, പ്രസിദ്ധീകരണങ്ങളും ഇതിൽ ഉൾപ്പെടും. കേരളം അനാരോഗ്യകരമായ അനുകരണത്തിന്റെ പാതയിലാണ്. പ്രിന്റ് മീഡിയ പ്രബലമായപ്പോൾ, ടെലിവിഷൻ വന്നപ്പോൾ, ഒക്കെ വിദേശ പ്രഘോഷകൻ എന്തൊക്കെ ചെയ്തോ, ഇന്നത്തെ ട്രെൻഡ് അനുസരിച്ചു എന്തൊക്കെ ചെയ്യുന്നോ അവയിലെ സത്യാവസ്ഥയോ ശരികളോ ക്രിസ്തീയ മൂല്യമോ പരിഗണിക്കാതെയുള്ള അനുകരണമാണിവിടെ. ചാനൽ ഓൺ  കിട്ടുന്ന അഭിഷേകം, നിശ്ചിത മീറ്റർ കണക്കിനുള്ള ദൈവസാന്നിധ്യ അനുഭവം അങ്ങനെ പലതുണ്ട് അവകാശവാദങ്ങളിൽ. "ഞങ്ങളുടെ ചാനലിലെ ആരാധനയിലുള്ള പ്രത്യേക അഭിഷേകം" ആരാണ് അല്ലെങ്കിൽ എന്താണ് അഭിഷേകത്തിന്റെ ഉറവിടം?   ഒരു വസ്തുവിലേക്കോ സ്ഥലത്തേക്കോ പ്രാർത്ഥനയും പൂജയും വഴി സംക്ഷേപിക്കാവുന്നതല്ല ദൈവം. അങ്ങനെ ഒരു സ്ഥലമോ വസ്തുവോ ദൈവം തിരഞ്ഞെടുക്കുന്നുമില്ല.

സ്വയം കേന്ദ്രീകൃതമാകുന്ന ശുശ്രൂഷകരും സ്ഥാപനങ്ങളും ജനത്തെ വഞ്ചിക്കുകയാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ