"അടരുവാൻ വയ്യ
നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു
സ്വർഗ്ഗം വിളിച്ചാലും"
ക്രിസ്തുവിന്റെ സ്നേഹത്തിനു പകരം അകൽച്ചയും വെറുപ്പും പഠിപ്പിക്കുന്നവർ ക്രിസ്തുവിന്റെ മുഖത്തിന് നേരെ കാർക്കിച്ചു തുപ്പിയവരാണ്. സ്വയരക്ഷക്കായി സ്വയം വിലങ്ങു തീർക്കുന്നവർ ക്രിസ്തുവിന്റെ രക്ഷയെ അവഗണിച്ചു കളഞ്ഞു. അവരുടെ അതിരുകൾക്കപ്പുറത്ത് ഒരുപക്ഷേ, കനിവുകളുടെ നല്ല കരങ്ങൾ അവർ കണ്ടിട്ടില്ലായിരിക്കാം. എന്നാൽ ആ വിഷം അമൃതായി ഇന്നത്തെ ഇളം തലമുറയ്ക്ക് നൽകപ്പെടരുത്. നീതിയുടെയും വിശ്വാസത്തിന്റെയും പേരിൽ ശീലിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്ന സംശയങ്ങളും വെറുപ്പും സുവിശേഷത്തിന്റെ ചൈതന്യമല്ല. കുടുംബങ്ങളാണ് ജാഗ്രത കാണിക്കേണ്ടത്. ദൂരെയെങ്ങോ ഉയരുന്ന വിഷക്കാറ്റ് അരികെയെത്താൻ സമയമധികം വേണ്ട. വിശ്വാസസത്യങ്ങളും മതനേതൃത്വങ്ങളും രണ്ടു ചേരികളിലായി നേർക്കുനേർ നില്കുന്നത് കണ്ടാൽ സാധാരണ വിശ്വാസികൾ ഏതു പക്ഷം ചേരും? ദൈവം നയിക്കട്ടെ!
ബഹളവും തിരക്കും, എണ്ണവും കണക്കുകളും പ്രാധാന്യം നേടിയെടുത്ത അപ്രധാന ഘടകങ്ങളാണ് എല്ലാ കാലത്തും. രാജാവിന്റെ അന്തഃപുരത്തിൽ എലി ചത്ത് ചീഞ്ഞപ്പോൾ ഗ്രാമത്തിലെവിടെയൊക്കെയോ തീയെരിയിച്ചു നിർത്തുക എന്നതും പ്രധാനം. ബഹളങ്ങളില്ലാതെ ആരുമറിയാതെ ദൈവപുത്രർ ജനിച്ചു മരിക്കുന്നത് ജീവിതത്തിന്റെ സുകൃതം. രാജാക്കൾ പകിടകളി തുടരട്ടെ.
ഒരുപാട് പണ്ടത്തെ കഥയാണ്:
അയലത്തോട്ടു നോക്കി കൂവിപ്പരിഹസിക്കുന്ന കൊച്ചുമക്കളെ കണ്ടപ്പോൾ കാരണവർക്ക് നല്ല ഹരം,
തറവാട് വികാരം ഇങ്ങനെയാവണം
ഹരം പതിയെ ലഹരിയായി,
തലമുറകളായി ഉമ്മറത്തുണ്ടായിരുന്ന ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഊറിച്ചിരിച്ചു കാരണവർ.
തികച്ചും സമാധാനപൂർണ്ണമായ കൂവൽ.
അക്ഷരം പഠിച്ച ഒന്നുരണ്ടു കൊച്ചേട്ടന്മാർ കുറച്ചു കൂടി ഉച്ചത്തിൽ കൂവാൻ ചട്ടം കൂട്ടി.
കൂവലിനു വാശി കൂടിയതോടെ ചെറുമക്കൾ മൂർച്ചയുള്ള കരിങ്കൽച്ചീളുകൾ അതിരുകളിൽ ശേഖരിച്ചു, ഉണങ്ങിയ ചൂട്ടുകറ്റകളും.
ചെറുമക്കളുടെ വീര്യം കൊച്ചേട്ടന്മാർക്ക് വല്ലാതങ്ങു ബോധിച്ചു.
കാരണവർ ചാഞ്ഞു മയങ്ങി.
അതിരുകൾക്കു മീതെ ഒരു കരിമേഘം വന്നു നിന്നു.
ഇടിമിന്നലും കൊടുങ്കാറ്റും അതുണ്ടാക്കിയില്ല
ഒരു മിഴിനീർത്തുള്ളിയായി അത് കാരണവരുടെ പാദങ്ങളിൽ അപേക്ഷയായി വന്നു വീണു.
"ചെറുമക്കൾ ആലോചനയില്ലാതെ കുരുത്തക്കേട് കാട്ടിയേക്കാം."
മേഘത്തിന്റെ യാചന വിഫലമാകുമോ?
കാരണവർ ഉണരുമോ? അതോ പന്തങ്ങളെരിയുമ്പോഴും മയക്കം തുടരുമോ?
ദൃശ്യാവിഷ്കരണം ഉടൻ ........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ