നമുക്ക് മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന കുട്ടിഭൂതമാക്കി ദൈവത്തെ മാറ്റരുത്.
ദൈവത്തെ അലിയിപ്പിക്കാനുള്ള വഴി
കരുണ തോന്നിപ്പിക്കാനുള്ള വഴി
എളുപ്പം പ്രാർത്ഥന കേൾപ്പിക്കാനുള്ള വഴി
ഒരു സ്ഥലത്തു കുടിയിരിക്കുന്ന ഭയങ്കരമായ ശക്തിയായി മാതാവിനെയും മാറ്റരുത്
**** മാതാവിന്റെ ശക്തി പ്രചരിപ്പിക്കുക
**** മാതാവ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല
ഭക്തിയുടെ അനുഭൂതികളിൽ ക്രിസ്തുവിനെ വിഭജിക്കരുത്
ദൈവത്തെ വിൽക്കുന്ന ലാഭം കാണിക്കുന്ന പൊലിമ (ആൾക്കൂട്ടം, വർധിക്കുന്നെന്നു കരുതുന്ന കാര്യസാദ്ധ്യമുണ്ടാക്കുന്ന ഭക്തി, വർഷങ്ങളുടെ കണക്കനുസരിച്ചു ശിക്ഷ ഇളവാക്കുന്ന ഭക്തികൾ) ക്രിസ്തുശരീരത്തെ ശിഥിലീകരിക്കുകയാണ്. ദൈവാത്മാവിനെ ഉൾക്കൊണ്ട് നിർത്താൻ അതിനു കഴിയാത്തവിധം പോഷണങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഇഷ്ടങ്ങൾക്കും ലാഭങ്ങൾക്കും ചേരും വിധം രൂപപ്പെടുത്തിയ ഒരു ദൈവത്തെയാണ് ഈ ഭക്തികൾ പൂജ ചെയ്യുന്നത്.
"ഉടനടി പരിഹാരം" !
വേദനക്കുള്ള എണ്ണകൾ, വായുഗുളിക, ഏലസുകൾ തുടങ്ങിയവയുടെ പരസ്യങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടാറുള്ളത്. ഈ അടുത്ത്, ചില ഭക്തികളെയും പ്രാർത്ഥനകളെയും പരസ്യപ്പെടുത്തുന്നത് ഈ വിധത്തിലാണ്.
ദൈവം സൗഖ്യപ്പെടുത്തുകയും, അത്ഭുതം പ്രവർത്തിക്കുകയും ചെയ്യും. സംശയമില്ല. പക്ഷേ, അവയെ മാന്ത്രികമാക്കരുത്. അത് ദൈവത്തെ ദൂരെയാക്കുന്നു. ക്രിസ്തു പരിചയപ്പെടുത്തിയ പാത കൃപയുടെ സഹായത്തോടെയുള്ള ഒരു കടന്നുപോകൽ പ്രക്രിയയാണ്. അതിൽ നിന്ന് ഒഴിവാക്കിത്തരാം എന്നാണ് ഈ മാന്ത്രിക പ്രാർത്ഥനകളും ഭക്തികളും പറയുന്നത്. കടന്നു പോകൽ പ്രക്രിയ സഹനവും വേദനയും ആകണമെന്നില്ല. ആ സമയം, ദൈവത്തിൽ ആശ്രയിക്കാനും, ക്ഷമയും, സ്ഥൈര്യവും സ്വന്തമാക്കാനും, സമാധാനത്തിലേക്കു വളരാനും പ്രാപ്തരാക്കുന്നതുമാണ്. ഉടൻ പരിഹാരം തേടുന്നതൊക്കെ ഉദ്ദേശ്യലബ്ദിക്കായുള്ള നെട്ടോട്ടമാണ്. രാജ്യവും നീതിയും അന്വേഷിക്കുക എന്നത് അവിടെ പരിഗണിക്കപ്പെടുന്നില്ല.
പ്രബോധകർ അന്ധരും ബധിരരുമാകുമ്പോൾ അവർക്കേൽപ്പിക്കപ്പെട്ടിരിക്കുന്നവർ തിളങ്ങുന്ന കവറുകളിൽ കിട്ടുന്ന ലഹരിഭക്തികൾക്കടിപ്പെട്ടു ആരോഗ്യം നഷ്ടമാക്കിക്കൊണ്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ