കുറ്റിപ്പന്തുകളിയിലാണ് താൻ വിദഗ്ദൻ എന്ന് അയാൾക്ക് നന്നായറിയാം. അതുവച്ചുകൊണ്ട് അയാൾ അണുകേന്ദ്രവിഘടനത്തെക്കുറിച്ചു പഠിപ്പിക്കാനോ ഫുട്ബോൾ റഫറി ആകാനോ പോയാലോ? അതുമല്ല, ആണവപ്രവര്‍ത്തനങ്ങളും ഫുട്ബോളും ഇനിമുതൽ കുറ്റിപ്പന്തിന്റെ രീതികളിൽ വിവരിക്കപ്പെടുന്നത് ബാക്കിയെല്ലാവരും പിന്തുടരണമെന്ന് അയാൾ ശഠിച്ചുതുടങ്ങിയാലോ?
രാഷ്ട്രീയത്തിലാവട്ടെ, സമൂഹത്തിലാവട്ടെ, മതങ്ങളിലാവട്ടെ അറിവുള്ളവർക്ക്, വേണ്ട നേതൃത്വപാടവമോ, നേതൃത്വപാടവമുള്ളവർക്ക്, വേണ്ട അറിവോ കാണപ്പെടുന്നില്ല എന്നത് നമ്മുടെ കാലത്തിന്റെ ദുര്യോഗമാണ്. അറിവുള്ളവർ പിന്നോട്ടു നിൽക്കുമ്പോൾ, ഒരു കാലഘട്ടത്തിന്റെ സങ്കീർണതകളെ മുഴുവൻ തങ്ങളുടെ ശുഷ്ക്കമായ കാഴ്ചപ്പാടിൽ ചുരുക്കിക്കൊണ്ട് അങ്ങനെയാണ് എല്ലാവരും കരുതേണ്ടതെന്ന് നേതൃത്വം ആവർത്തിച്ചുറപ്പിക്കുകയാണ്. പരസ്പരം ചേർന്ന് നിന്നുകൊണ്ട് പോകുവാൻ കഴിഞ്ഞെങ്കിൽ സമൂഹമെന്ന നിലയിൽ വലിയ നന്മകൾ ഉറപ്പു വരുത്താമായിരുന്നു.

നേതാക്കളിലേക്ക് കേന്ദ്രീകൃതമാകുന്ന നേതൃത്വശൈലികളെ എത്രയോ പണ്ടേ നമ്മൾ മറികടക്കേണ്ടതുണ്ടായിരുന്നു! സമൂഹവും അതിലെ സാംസ്‌കാരികഘടകങ്ങളും മാറുന്നതനുസരിച്ച് സമൂഹത്തിന് ആവശ്യമായ വിചിന്തനങ്ങളിലേക്കും വളർച്ചയിലേക്കും നയിക്കാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് അവിടെയുള്ള പരാജയം. പിന്നോട്ട് നടക്കുകയോ അടച്ച കൂട്ടിൽ ചുറ്റിത്തിരിയുകയോ ആവും ആ സമൂഹത്തിന്റെ അവസ്ഥ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ