തമ്മിലടിയാണ് പുതിയ ആത്മീയതയും സാംസ്‌കാരിക മൂല്യവുമായി ഓരോരുത്തരും സ്വന്തമാക്കികൊണ്ടിരിക്കുന്നത്. കലഹമുണ്ടാക്കിയില്ലെങ്കിൽ നഷ്ടപ്പെടാവുന്ന എന്തൊക്കെയോ ഉണ്ടെന്നു വെച്ച് കൊണ്ട് വഴക്കടിക്കുകയും, ഭാവിയിലേക്ക് ഇന്നുള്ളതിനെക്കൂടി ഇല്ലാതാക്കുകയും ചെയ്യുകയാണ്. സമ്മർദ്ദങ്ങൾ, ഉരസലുകൾ, തീണ്ടലുകൾ, അകൽച്ചകൾ ... ഇവയൊക്കെയും കൂടുതൽ വിഷമയമുള്ള ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വൈവിധ്യങ്ങളിലെ മൂല്യങ്ങളെ അർത്ഥവും സ്വന്തം മൂല്യങ്ങളിലേക്കു കൂടുതൽ ആഴങ്ങളിലേക്കുള്ള തുറവിയുമായി കാണാൻ പരിശീലിച്ചാൽ വൈവിധ്യങ്ങൾ നിലനിൽക്കേ തന്നേ കലഹങ്ങൾ ഒഴിവാക്കാം. കലഹങ്ങളിലെ ലാഭം കൊണ്ട് സന്തോഷിക്കുന്നവർ തീർച്ചയായും അതിനു തയ്യാറാവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ