ക്രിസ്തുവിലൂടെ ദൈവം ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു. ക്രിസ്തുവെന്നാൽ അഭിഷിക്തനാണെന്നത് അർത്ഥപൂർണ്ണമാകുന്നത് ഈ അനുരഞ്ജന പ്രക്രിയയിലൂടെയാണ്. കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തി എന്നത് അഭിഷേകം എങ്ങനെയാണ് രക്ഷാദായകമായത് എന്നും പറയുന്നു. അഭിഷേകം അഭിഷേകമായി തിളങ്ങുന്നത് ഈ ഗുണങ്ങളിൽ മാത്രം. ഇതേ പ്രക്രിയയിലൂടെ ഉള്ളിൽ നിന്ന് നിർഗ്ഗളിക്കുന്നതാണ് അഭിഷേകം. മായ്ക്കാൻ കഴിയാത്ത വണ്ണം ചാർത്തപ്പെടാവുന്നതല്ല അത്. കർമ്മവും വാക്കും ജീവിതവും വ്യാഖ്യാനങ്ങളും ദൈവത്തോട് രമ്യതപ്പെടുത്തുന്നെങ്കിലെ അഭിഷേകവും ജീവദായകമായ അധികാരവുമുണ്ടാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ