മതം, ശാസ്ത്രം, രാഷ്ട്രീയം എന്നിവ ഒരു സമൂഹസംവിധാനത്തിന്റെ അപചയത്തിന് കാരണമായി പ്രവർത്തിക്കുന്നതിന്റെ കാരണം അവ സത്യം പറയാൻ വിമുഖത കാണിക്കുന്നു എന്നതാണ്. ഇവ മൂന്നിലും ഈ മൂന്നു ഘടകങ്ങളും ഉൾച്ചേർന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ അവ സമീപിക്കുന്നതോ പരിചയപ്പെടുത്തുന്നതോ വിശദീകരിക്കുന്നതോ ആയ കാര്യങ്ങളിൽ സത്യം അതിന്റെ പൂർണതയിലില്ലെങ്കിൽ അത് നാശകരമാണ് ദേശത്തിനും സമൂഹത്തിനും വിശ്വാസത്തിനും. വിഷയങ്ങൾ സാമൂഹികമോ സാംസ്കാരികമോ ചരിത്രപരമോ ആശയപരമോ ഒക്കെ ആകാം, എന്നാൽ കല്പിതമായ നിലപാടുകൾ മൂലം സത്യം മറയ്ക്കപ്പെടുന്നു. കാലത്തിന്റേതായ പ്രത്യേക അവസ്ഥകൾക്ക് സ്വാതന്ത്ര്യം നൽകാൻ അവ സമൂഹത്തെ തുറക്കുന്നില്ല.
ദൈവമാവട്ടെ, സമൂഹമാവട്ടെ, ഒരു സാംസ്‌കാരിക മാറ്റമാവട്ടെ, ഒരു മതസംവിധാനത്തിൽ വരുന്ന തിരിച്ചറിവൊ അപചയമോ ആവട്ടെ, വ്യാഖ്യാനത്തിനും മുമ്പുള്ള യാഥാർത്ഥ്യമാണ് സത്യം. പ്രാഥമിക വീക്ഷണം പോലും വ്യാഖ്യാനത്തിനു വിധേയമായേക്കാം. അതുകൊണ്ട് വ്യാഖ്യാനങ്ങളിൽ കുടുങ്ങാതെ തുറവിയുണ്ടായിരിക്കുക എന്നതേ സാധിച്ചെന്നിരിക്കൂ. എങ്കിലും അതൊരു നിസ്സഹായാവസ്ഥയല്ല. സ്വാതന്ത്ര്യമാണ്.
സെക്കുലർ എന്ന് വിളിക്കുമെങ്കിലും രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന മതവും മതവൽക്കരിക്കപ്പെടുന്ന രാഷ്ട്രീയവും ഇതിനു രണ്ടിനും വിധേയപ്പെട്ടു ഉപകാരണമാകുന്ന ശാസ്ത്രവും ഇന്നിന്റെ യാഥാർത്ഥ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ