സ്വയം തോന്നുന്ന കുറവുകൾ പലപ്പോഴും മറ്റുള്ളവരോട് തുലനം ചെയ്യുവാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.അങ്ങനെയുണ്ടാകുന്ന അപകർഷത അനിയന്ത്രിതമായ ദുരഭിമാനത്തിലേക്ക് നയിച്ചേക്കാം. എന്തൊക്കെയോ ആകാനും, എന്തൊക്കെയോ നേടാനും ഉള്ള വലിയ ആഗ്രഹം ഉള്ളിലെ സമാധാനം തന്നെ നശിപ്പിച്ചേക്കാം. ഏതാനം ഭീതികളോടും അസുരക്ഷിതത്വങ്ങളോടും ചേർത്ത് മറ്റുള്ളവരെ സംശയത്തോടെ നോക്കാനും അവരിൽ നിന്ന് അപായങ്ങളോ പരാജയങ്ങളോ ഭയപ്പെടാനും ഇത് കാരണമാക്കും. ചുരുക്കത്തിൽ, നിസാരമെന്നു തോന്നാമെങ്കിലും കൃപകളെ അന്യമാക്കാവുന്ന ശക്തമായ യാഥാർത്ഥ്യങ്ങളാണ് ഇവ രണ്ടും.
അന്യരുടെ പരാജയങ്ങളിൽ പലപ്പോഴും സന്തുഷ്ടരാകുന്നതിന്റെ കാരണം അത്തരത്തിലെങ്കിലും അവർ തനിക്ക് പ്രതിയോഗിയല്ലാതാവുകയാണ് എന്നതുകൊണ്ടാണ്. മറ്റുള്ളവരേക്കാൾ വലിയവരാകണം എന്ന ചിന്ത ഉള്ളപ്പോൾതന്നെ അവരെക്കുറിച്ച് തന്റെ നിലനില്പിനുള്ള ഭീഷണിയുള്ളതുകൊണ്ട് മറ്റുള്ളവരിൽ നിന്നെല്ലാം ഒളിക്കാൻ ശ്രമിക്കുന്ന പ്രവണത കാണിച്ചെന്നിരിക്കാം. അങ്ങനെയും ദൈവകൃപയുടെ വഴികളെ തടയുകയാണ്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആളുകളാണ് കൃപയുടെ ചാലുകൾ. നിർഭാഗ്യവശാൽ ഇത്തരത്തിൽ ചിലരെങ്കിലും ജീവിതപങ്കാളിയോ മക്കളോ പോലും മത്സരിക്കുന്ന പ്രതിയോഗികളാണെന്ന രീതിയിലാവാം ധാരണ വച്ച് പുലർത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ