Gentle Dew Drop

സെപ്റ്റംബർ 14, 2020

വിശുദ്ധ കുരിശ്

ക്രിസ്തു ജീവൻ പകർന്നു നല്കിയതിനാലാണ് കുരിശിനും ജീവദായകമായ അർത്ഥം ലഭിച്ചത്.
ആത്മാർത്ഥമായ ത്യാഗങ്ങളാണ് ജീവൻ നൽകുന്നത്, ജീവിതങ്ങളിൽ കുരിശിന്റെ അർത്ഥവും.
കൃപയുടെ ഇല്ലായ്മയെ എടുത്തു കളയുന്നതിനേക്കാൾ കൃപ ചൊരിഞ്ഞു കൊണ്ട് ജീവൻ നൽകുന്നതായിരുന്നു ക്രിസ്തുവിന്റെ ജീവാർപ്പണം.
പാപപരിഹാരം എന്നതിനേക്കാൾ ജീവദായകം ആണ് രക്ഷ.
ദയനീയമായ ഒരു മരണമായതിനാലല്ല ക്രിസ്തുവിന്റെ കുരിശിനെ വണങ്ങുന്നത്,
മറിച്ച് അത് ജീവദായകമായതിനാലാണ്,
ജീവദായകമാകുന്ന എന്തിനു പിറകിലും അനേകം ത്യാഗങ്ങൾ ഉൾച്ചേർന്നിരിക്കുന്നു.

പിത്തളസർപ്പമായിരുന്നില്ല മരുഭൂവിൽ സൗഖ്യം നൽകിയത്,
എന്നാൽ പിത്തളസർപ്പത്തിനു ആ ശക്തി അവരോധിക്കപ്പെട്ടപ്പോൾ അത് വിഗ്രഹമായിത്തീർന്നു.
കുരിശിലെ ത്യാഗമാണ് ജീവൻ നൽകുന്നത്,
അതില്ലാതെ കുരിശ് അർത്ഥശൂന്യമാണ്‌.

അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പ്രതീകം മാത്രമായി കുരിശ് ചുരുങ്ങപ്പെട്ട സമയവും ചരിത്രത്തിലുണ്ട്. ക്രിസ്തുവിന്റെ ത്യാഗമില്ലാത്ത കുരിശ് ജീവദായകമല്ല, മറിച്ച് വഹിക്കപ്പെടുന്ന ഭാരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ