സുഖകരമായതു കേൾക്കാനാണ് നമുക്ക് ആഗ്രഹം. എന്ത് സുഖകരമാകുന്നെന്നത് ഹൃദയത്തെ എങ്ങനെ ഒരുക്കിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാവും. കേട്ട് കടന്നു പോകാവുന്ന നിരവധി ശബ്ദങ്ങൾ ചുറ്റിലുമുണ്ട്. ഏതു നമ്മുടെ ഹൃദയം കവരുന്നു എന്നത് വിവേചിച്ചറിയണം.
കൃപ നിറഞ്ഞവളേ എന്ന അഭിവാദനം പരിശുദ്ധ അമ്മക്ക് സ്വീകാര്യമായത് എങ്ങനെയാണ്? ദൈവവചനം കേട്ട് കടന്നു പോയവരിൽ ഒരാളായിരുന്നില്ല മറിയം, ദൈവസ്വഭാവങ്ങളെ സ്വജീവിതത്തിലെ ചര്യയാക്കിയിരുന്നു നസ്രത്തിലെ മറിയം. അതുകൊണ്ടുതന്നെ കർമ്മനിരതയായിരുന്നു പരിശുദ്ധ മാതാവ്, സ്നേഹപൂർണ്ണയും. ഈജിപ്തിൽ അഭയാർത്ഥിയായപ്പോൾ അവിടുത്തെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന ഈശോയെ അമ്മ തടഞ്ഞിട്ടുണ്ടാവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ