ആരാധനാലയത്തിന്റെ മഹത്വം അതിലുള്ള ദൈവാരാധനയാണ്. അത്തരം ആരാധന നടക്കേണ്ട ദേവാലയമാണ് നമ്മളും, സമൂഹമെന്ന ശരീരവും പ്രപഞ്ചമെന്ന ശരീരവും. ഇവയിലോരോന്നിലും ദൈവം നൽകിയിരിക്കുന്ന വൻ ദാനങ്ങളെ തിരിച്ചറിയുകയും അതിനോട് കൃതജ്ഞത പ്രകാശിപ്പിക്കുകയുമാണ് ആരാധനയുടെ ആദ്യപടി. ഈ ദാനങ്ങളും കൃതജ്ഞതയും ത്യാഗം ഉൾക്കൊള്ളുന്നു. സ്വയം നൽകുകയെന്നതാണ് ആ ത്യാഗം. അതിൽ കുറഞ്ഞ ബലിയോ കാഴ്ചയോ ഇല്ല. ദാനങ്ങൾ സ്വീകരിക്കുന്നതും, ത്യാഗത്തിൽ അർപ്പിക്കുന്നതും ഒന്ന് മറ്റൊന്നിനു നൽകിക്കൊണ്ടാണ്. മരണം പോലും ഈ നൽകലിലെ ഒരു ഭാഗമാണ്. ഓരോ ത്യാഗവും നമ്മെക്കാൾ അല്പം കൂടി ബൃഹത്തായ നമ്മുടെ സ്വത്വത്തെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. ആരാധന ഉള്ളിലേക്കുള്ള യാത്രയും സ്വയം ശൂന്യവത്കരിച്ചുകൊണ്ട് വിശാലതയിലേക്കുള്ള വളർച്ചയുമാണ്. വളരുന്ന ആരാധനാലയത്തിലേ ദൈവമഹത്വം കുടികൊള്ളുന്നുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ