സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന നീതിബോധത്തിനു കീഴ്‌പ്പെടുന്നതാവരുത് സഭയുടെ പ്രബോധനവും സാന്മാര്ഗികതയും എന്ന എളിയ അഭിപ്രായമുണ്ട്. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനു പകരം വിശ്വാസവും ഭക്തിയും വിഭാഗീയമായ ആദര്ശവത്കരണത്തിനു വിധേയമാക്കപ്പെടുമ്പോൾ ഏറ്റവും അനുയോജ്യമായ ഉപകരണമായി സമൂഹമാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ആ സങ്കുചിത-വിഭാഗീയ രാഷ്ട്രീയത്തെ വിശ്വാസമായും മതസംവിധാനമായും സ്വീകരിക്കുന്ന അവസ്ഥയാണ് പരിതാപകരം.
ശരികളെയും ധാർമ്മികതയെയും കാനൻ നിയമങ്ങളെയും അതിന്റെ വ്യാഖ്യാനങ്ങളേയും ആ വ്യാഖ്യാനങ്ങളുടെ വിവിധ തലങ്ങളിലെ വിവക്ഷകളും പാകം ചെയ്യുന്നതും സ്ഥാപിതമാക്കുന്നതും സമൂഹമാധ്യമങ്ങളാണ്. ഔദ്യോകികത, സാധുത, നൈയാമികത തുടങ്ങിയവയൊക്കെ 'വ്യക്തമാക്കി'യതും അതിലൂടെ പുതിയ ഒരു നീതിബോധം നിർമ്മിച്ചെടുത്തതും സമൂഹമാധ്യമങ്ങളിലൂടെയാണ്. ആ നീതിബോധത്തിൽ ഉൾക്കൊണ്ടിട്ടുള്ള നീതിസാരമാണ് ക്രിസ്തീയ മനഃസാക്ഷി ആത്മാർത്ഥതയോടെ ആത്മശോധന ചെയ്യേണ്ടത്.
ബലിയർപ്പണ രീതിയെക്കുറിച്ചുള്ള അതേ നീതിബോധ തീക്ഷ്‌ണത ആശുപത്രികളിലും സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ഔദ്യോഗികമോ അസാധുവോ നിയമവിരുദ്ധമോ ആയതൊന്നും ഒരിക്കലും ഉണ്ടാവില്ല എന്നുറപ്പാക്കാൻ കൂടി ഉണ്ടായിരുന്നെങ്കിൽ.
ആചാരശുദ്ധിയിലെ ഔദ്യോകികത, സാധുത, നൈയാമികത എന്നിവയൊക്കെ ക്രിസ്തുവിന്റെ നീതിബോധത്തെ ഇല്ലായ്മ ചെയ്യുന്നതാണെങ്കിൽ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ