കുറേക്കഴിഞ്ഞാൽ കൊറോണ പോകും, അല്ലെങ്കിൽ കൊറോണ നമ്മളേയും കൊണ്ടുപോകും. ഭാവിയിലേക്ക് കൊറോണയോടൊത്തു ജീവിക്കാൻ മനുഷ്യൻ പരിചയിക്കേണ്ടി വന്നേക്കാം എന്നാണ് കുറെയേറെ ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ആവശ്യമായ ചില അടിസ്ഥാനമൂല്യങ്ങളെ വിലമതിച്ചേ മതിയാകൂ. ഈ കോവിഡ് കാലം ഒരു പരിശീലന കാലമാണെന്നു വേണമെങ്കിൽ കരുതാം. ഈ കാലത്തിലൂടെ കടന്നുപോകുന്നത് വേദനനിറഞ്ഞതും സമ്മർദ്ദമുണ്ടാക്കുന്നതുമാണെങ്കിലും കൂട്ടായ പരിശ്രമത്തിന്റെയും പരിചരണത്തിന്റെയും സമയം കൂടിയാണ്. ലളിതവും സുന്ദരവുമായ ഏതാനം സാമാന്യതത്വങ്ങളെ കളഞ്ഞുപോയിട്ടുണ്ടെങ്കിൽ നമ്മിലേക്ക് തിരികെ കൊണ്ടുവരുവാനുമുള്ള കാലം.
“പരസ്പരം ബന്ധപ്പെട്ടും, പരസ്പരം ആശ്രയിച്ചും പരസ്പരപൂരകമായും നിലനിന്നുകൊണ്ട് പൊതുവായ ഒരു ലക്‌ഷ്യം പങ്കുവയ്ക്കുന്ന എല്ലാ ജൈവഘടകങ്ങളെയും ജീവജാലങ്ങളെയും ഉൾകൊള്ളുന്ന അഭേദ്യമായ ജീവസംവിധാനമാണ് ഭൂമി” (Law of the Rights of Mother Earth, / The Law of Mother Earth - Government of Bolivia October 2012).
1. പുനരുജ്ജീവനത്തിനുള്ള ആന്തരികശേഷിയും അതിനുള്ള വ്യവസ്ഥകളും, ജീവഘടനകളും അവയെ നിലനിർത്തുന്ന പ്രകൃതിയുടെ സ്വാഭാവികപ്രക്രിയകളും സംരക്ഷിക്കപ്പെടണം. 2. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താമെങ്കിലും ജനിതകപരമായോ ഘടനാപരമായോ കൃത്രിമമായി കൊണ്ടുവരുന്ന മാറ്റങ്ങൾ അനേകം സസ്യജന്തുക്കളുടെ വർഗ്ഗശുദ്ധിയുടെ നിലനില്പും പ്രജനനവും അപകടത്തിലാക്കുകയാണ്. അതുകൊണ്ട് ജീവന്റെ വൈവിധ്യങ്ങൾ അവ സ്വാഭാവികമായി വളർന്നുവന്ന രീതികളിൽ സംരക്ഷിക്കപ്പെടണം. 3. ഭൂമിയുടെ ജീവോൽപാദനപ്രക്രിയയിൽ ജലത്തിന്റെ അളവിനും ഗുണത്തിനും വലിയ പങ്കുള്ളതിനാൽ, ജലത്തെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ജലചക്രത്തിന്റെ പ്രവർത്തനപരത ഉറപ്പാക്കുകയും ചെയ്യണം. 4. ജീവൻ നിലനിർത്തപ്പെടേണ്ട ഗുണത്തിലും ഘടനയിലും വായുവിന്റെ ശുദ്ധത ഉറപ്പാക്കണം. 5. ഭൂമിയുടെ സ്വാഭാവികമായ രാസപ്രക്രിയകളും ജീവചക്രങ്ങളും മനസിലാക്കുകയും, അവ നിലനിർത്തുകയും തിരികെ കൊണ്ടുവരാനുള്ള പ്രയത്നങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. 6. മനുഷ്യപ്രവൃത്തികളാൽ നേരിട്ടോ അല്ലാതെയോ വികലമാക്കപ്പെട്ട ജൈവഘടനകൾ പുനഃസ്ഥാപിക്കപ്പെടണം. 7. വിഷപദാർത്ഥങ്ങളും റേഡിയോആക്റ്റിവ് മാലിന്യങ്ങളും വായുവിനും ജലത്തിനും മണ്ണിനും ഉണ്ടാക്കുന്ന ദൂഷ്യങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കണം.
പ്രകാശവേഗത്തിൽ സഞ്ചരിക്കാൻ ഉദ്യമിച്ച നമുക്ക് ജീവനിലേക്കു നടന്നടുക്കുവാൻ, ഒരുപക്ഷെ, ഒരുപടി പിറകോട്ടുവയ്ക്കുകയാകും ഉചിതം. പ്രകൃതിയുടെ ശാന്തമായ താളത്തിനു സമരസപ്പെട്ടുപോകുവാൻ മാത്രം എളിയവരാണ് മനുഷ്യരെന്ന് പറയാൻ മടിക്കരുത്. ജീവൻ എന്ന മഹാരഹസ്യം അതിന്റെ വൈവിധ്യങ്ങളിൽ നിലനിർത്തപ്പെടണം. വാണിജ്യതാല്പര്യങ്ങളോ ആദര്ശങ്ങളോ അത് തകർത്തുകളയരുത്. സ്ഥാപനവത്കരിക്കപ്പെട്ട (പലപ്പോഴും അറിയാതെ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങൾ ഉൾപ്പെടുന്ന) മതാചാരങ്ങൾ വിവേകത്തോടെ പുനഃക്രമീകരിക്കേണ്ടതുണ്ട്. അനുഷ്ഠാനങ്ങൾക്കപ്പുറം ഗുണസംബന്ധിയായ മാനം അതിനു ലഭിക്കണം.
ഭൂമിയുടെ ഊർജ്ജ-ജൈവപ്രക്രിയകളെ കാര്യമായെടുത്തുകൊണ്ടു വേണം വികസനവും വളർച്ചയും ലക്ഷ്യമിടേണ്ടത്. അത് ഉന്നതാധികാര സമിതികളിലല്ല അടിസ്ഥാന വിദ്യാഭ്യാസതലം മുതൽ ജീവിതശൈലിയായി മാറണം. മനുഷ്യന്റെ ആലോചനയും പദ്ധതിയുമല്ല പ്രവർത്തികമാക്കപ്പെടേണ്ടത്, മറിച്ച് പ്രകൃതിയുടെ പരസ്പര പരിചരണശൈലി മനസിലാക്കി അതാവണം ഈ പദ്ധതികൾ ഉൾപ്പെടുത്തേണ്ടത്. നേട്ടങ്ങളെക്കാൾ പരിചരണവും നിലനില്പും ഇടം നേടുമെന്നർത്ഥം. ജീവിതമൂല്യങ്ങളും, സാമൂഹികബന്ധങ്ങളിലെ ക്രമങ്ങളും, പ്രകൃതിയിലെ ഇടപെടലുകളും, വിനോദരീതികളും ജീവൻ എന്ന പൊതുതത്വത്തിൽ വേരൂന്നുമ്പോൾ കുറേക്കൂടി സമഗ്രമായ കാഴ്ചപ്പാട് സ്വീകരിക്കുവാൻ നമുക്ക് കഴിഞ്ഞേക്കും. ചുറ്റുപാടുകളിലെ ചെറുനിരീക്ഷണങ്ങളായി തുടങ്ങാൻ കഴിഞ്ഞേക്കും, നോക്കിക്കാണാൻ കഴിയാത്തവ വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് വായിച്ചറിയാൻ ശ്രമിക്കാം. വിദ്യാഭ്യാസവും മതാചാരങ്ങളും തികച്ചും തദ്ദേശീയമായ സംവിധാനങ്ങളിൽ ചെറുസമൂഹങ്ങളിൽ അഭ്യസിച്ചുതുടങ്ങാം.
___________________
നല്ലതെന്ന് കാണപ്പെടുന്നവയെ നിലനിർത്താനും ക്രമപ്പെടുത്താനുമാണ് അവ സ്ഥാപനവൽക്കരിക്കപ്പെടുന്നത്.
അതിനു വേണ്ടിവരുന്ന സംവിധാനങ്ങൾത്തന്നെ നിലനിർത്തപ്പെടണ്ട നന്മകളേക്കാൾ പ്രാധാന്യം നേടിക്കഴിഞ്ഞാലോ?
സാധിച്ച നേട്ടങ്ങളെ കുറേക്കൂടി വ്യാപിപ്പിക്കാനും പകർന്നുകൊടുക്കാനുമാണ് നേട്ടങ്ങൾ വാണിജ്യവത്കരിക്കപ്പെടുന്നത്;
എന്നാൽ അതിന്റെ പാരമ്യത്തിൽ ജീവൻ തന്നെ വിലയായിത്തീർന്നാലോ?
പാലിക്കപ്പെടുന്ന ചില ഗുണങ്ങളെ കുറേക്കൂടെ പൊതുവായ പശ്ചാത്തലങ്ങളിൽ സ്വീകരിക്കപ്പെടാൻ കഴിയുന്നതിനാണ് അവ ആദര്ശങ്ങളാവുന്നത്,
എന്നാൽ ആദർശങ്ങൾ തന്നെ ലക്ഷ്യങ്ങളായിത്തീർന്നാലോ?
തിരുത്തലുകൾ ആവശ്യമില്ലാത്ത വ്യവസ്ഥിതികളായി അവ കാണപ്പെടേണ്ടത് ഒരുപക്ഷേ 'എന്റെ' ആവശ്യമായിരിക്കാം.
- വിദ്യാഭ്യാസം, ബന്ധങ്ങൾ, മതവിശ്വാസങ്ങൾ ... അത്തരത്തിൽ ഇരയായവയല്ലെ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ