ഡോക്ടറിലും, നഴ്സിലും, സ്വസ്ഥത ആഗ്രഹിക്കുന്ന ഭരണകേന്ദ്രങ്ങളിലും, ഗവേഷകരിലും, സമാധാനം കരുതാൻ സഹായിക്കുന്ന മതാധികാരികളിലും, ഹൃദയത്തിൽ നിശബ്ദരായി പ്രാർത്ഥിക്കുന്നവരിലും സന്മനസ്സുള്ള സകല മനുഷ്യരിലും കർമ്മനിരതനാണ് ദൈവം.
അത്തരം ദൈവപ്രവൃത്തികളെ കാണാതെ, അക്ഷരങ്ങൾ നിർമ്മിക്കുന്ന 'ദൈവത്തെ' എനിക്കേറ്റവും വലുത് എന്ന് പറയുന്നതിൽ ആദർശത്തോടുള്ള ഭവ്യതയാണ്, വിശ്വാസമല്ല. 'ദൈവം' എന്ന അക്ഷരങ്ങൾ, അല്ലെങ്കിൽ സങ്കല്പം പൂജചെയ്യപ്പെടുകയും യഥാർത്ഥ ദൈവപ്രവൃത്തികൾ പുച്ഛിക്കപ്പെടുകയുമാണവിടെ.

പുകഴ്ത്തപ്പെടുന്ന ശാസ്ത്രനേട്ടങ്ങൾക്കും വാഴ്ത്തപ്പെടുന്ന മതസങ്കല്പങ്ങൾക്കും പൂർണത അവകാശപ്പെടാനാവില്ല. ഉൾക്കാഴ്ചകൾ തെളിമ നല്കുന്നില്ലെങ്കിൽ രണ്ടും വിലകെട്ടതാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ