ആവർത്തിച്ചു കേൾക്കുന്ന, പറയപ്പെടുന്ന ഒരു വാക്കാണ് 'സിനഡ്.' എന്നാൽ ഈ സിനഡ് എന്താണ്? "A synodal Church is a Church which listens" - ഒരു സിനഡാത്മക സഭയെന്നാൽ കേൾക്കുന്ന സഭയെന്നാണ്. ഒരു പ്രത്യേക കാലയളവിൽ ചർച്ച ചെയ്യാനായി ഒരുമിച്ചു കൂടുന്ന മെത്രാൻ സമ്മേളനമല്ല സിനഡ്. സിനഡ് ഒരു പ്രക്രിയയാണ്. എല്ലാവരും പരസ്പരം കേൾക്കുകയും എല്ലാവരും ഒരുമിച്ച് പരിശുദ്ധാത്മാവിനെ കേൾക്കുകയും ചെയ്യുന്ന പ്രക്രിയ. അത് ക്രിസ്തീയ ജീവിതത്തിൽ ഒരു ജീവിതശൈലിയാവേണ്ടതിനാണ് Communion, participation and co-responsibility (of mission) എന്ന പാതയിൽ സിനഡാലിറ്റിയെക്കുറിച്ചു തന്നെ ഒരു സിനഡ് ആഗോളതലത്തിൽ നടത്തപ്പെടുന്നത്.
ധാർമിക അധികാരമുള്ള ഒരു സിനഡിന് ഉണ്ടാവേണ്ട ചില സ്വഭാവങ്ങളുണ്ട്. എല്ലാ ജീവിതരംഗങ്ങളിലുമുള്ളവർക്കു സംസാരിക്കാനുള്ള ഒരു വേദി/ അവസരം ലഭ്യമാവണം. അവർ തുറവിയോടെ സംസാരിക്കണം, തുറവിയോടെ കേൾക്കപ്പെടണം. കേൾവി സ്വീകാര്യത കൂടിയാണ്. ഈ സിനഡൽ കേൾവി സാംസ്‌കാരിക സാമൂഹിക സാമ്പത്തിക യാഥാർത്ഥ്യങ്ങളോട് കൂടി കേൾവി ഉള്ളപ്പോഴെ വിശ്വാസത്തെ ഒരു സഭയായി മനസിലാക്കാനും കാലത്തിലേക്ക് വ്യാഖ്യാനിക്കാനുമാകൂ. തീരുമാനങ്ങളിലേക്കു വരുന്നത് ഭൂരിപക്ഷാഭിപ്രായത്തിന്റെ വോട്ടിനനുസരിച്ചല്ല, വീണ്ടും വീണ്ടും കേട്ടും സംസാരിച്ചും വിവേചിച്ചറിയുന്ന സത്യത്തെ പിഞ്ചെല്ലുവാനുള്ള പൊതുവായ ആഗഹത്തിൽ നിന്നാണ്.
ചെറുതും വലുതുമായ തലങ്ങളിൽ ഒരു ഇടയന്റെ ചുറ്റും ഒരുമിച്ചു ചേരുന്ന വിശ്വാസികൾ ഒരേ ശരീരത്തിൽ അംഗങ്ങളായിരിക്കുന്നവർ എന്ന നിലയിലാണ് ഈ പ്രക്രിയയിൽ പങ്കു ചേരുന്നത്. മറ്റൊരാളുടെ മനസ്സറിയാൻ ശ്രമിക്കാത്ത ഒരാൾ സിനഡിന്റെ ഭാഗമാകുന്നില്ല.
അധികാരത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് ഒരിക്കലും സിനഡ് യാഥാർത്ഥ്യമാവില്ല. ദൈവജനം ഒരുമിച്ചു കേൾക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോർക്കുവാൻ സമിതികൾക്കും സമ്മേളനങ്ങൾക്കും ചർച്ചകൾക്കും കഴിയണം. അധികാരസ്ഥാനത്തുള്ളവർ സ്വതാല്പര്യപ്രകാരം എടുക്കുന്ന തീരുമാനങ്ങളെ ദൈവനിവേശിതം എന്ന് കല്പിച്ചു കൊണ്ട് അനുസരണം ആവശ്യപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ വഴിയല്ല. അനുസരണം ധാർമ്മികമാകുന്നത് അധികാരത്തിലും കല്പനയിലും ധാർമ്മികത ഉൾക്കൊണ്ടിരിക്കുമ്പോഴാണ്.
സിനഡിനെ അനുസരിക്കുക എന്നാൽ അത് സിനഡായിരിക്കുമ്പോഴും അത് ഒരു ക്രിസ്തു ശരീരത്തിന്റെ പരിപോഷണം ഉറപ്പാക്കുമ്പോഴുമാണ്. ഒരു സിനഡാകുവാനുള്ള ആത്മാർത്ഥ പരിശ്രമം നടത്തുമ്പോഴല്ലേ സിനഡിനെ അനുസരിക്കാനുള്ള അധ്വാനത്തിന് ധാർമ്മികതയുള്ളു.
സിനഡൽ പ്രക്രിയ നമ്മുടെ ജീവിത ശൈലിക്ക് ഒരു വഴികാട്ടിയാകുമ്പോൾ, ഒരു ഔദ്യോഗിക സിനഡിന്റെ സ്വഭാവമെന്താവണം എന്ന് കൂടി കാണിച്ചു തരുന്നു.
https://www.synod.va/content/dam/synod/common/phases/continental-stage/dcs/Documento-Tappa-Continentale-EN.pdf
https://www.vatican.va/roman_curia/congregations/cfaith/cti_documents/rc_cti_20180302_sinodalita_en.html
https://www.synod.va/en/news/the-preparatory-document.html
https://www.synod.va/en/news/the-vademecum-for-the-synod-on-synodality.html
https://www.synod.va/content/dam/synod/common/phases/en/EN_Step_3_Discerning.pdf
https://www.synod.va/content/dam/synod/common/phases/en/EN_Step_4_Planning.pdf
https://www.synod.va/content/dam/synod/common/phases/en/EN_Step_6_Suggested-tools-for-reflecting-sharing.pdf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ