"എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖ പൂർണമായ ക്രിസ്മസ് ആയിരുന്നുവിത്. ഈ സംഭവങ്ങൾ കൊണ്ടു മാത്രം. ഇത്രയും നിരാശ രോഗാവസ്ഥയിൽ പോലും തോന്നിയിട്ടില്ല." ഒരു 'സാധാരണക്കാരന്റെ' വാക്കുകളാണിവ.
ബലിപീഠത്തിനു മുകളിൽ ചാടിക്കയറിയതും, തള്ളിമാറ്റിയതും അൾത്താര വിരിപ്പുകൾ വലിച്ചു മാറ്റിയതും തിരുശരീരരക്തങ്ങൾ അവഹേളിച്ചതും മൗനത്തോടെ അംഗീകരിക്കപ്പെടുന്നെങ്കിൽ, അത് കണ്ടു വേദനിച്ച ലോകം മുഴുവനുമുള്ള വിശ്വാസികളുടെ ഹൃദയത്തിനു നേരെ സിനഡ് മുഖം തിരിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഏകീകൃതകുർബാനയുടെ പ്രാബല്യത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ബസലിക്കയിൽ അർപ്പിച്ച കുർബാനയ്ക്ക് illicit, inappropriate എന്ന രീതിയിൽ ആരോപണം ഉയർത്താമെങ്കിലും അത് കുർബാനയെ 'അസാധു'വാക്കുന്നില്ല. സാത്താൻ കുർബാനയെന്ന ആവർത്തിച്ചുള്ള പരാമർശങ്ങൾ വീണ്ടും വീണ്ടുമുള്ള അവഹേളനമാണ്. സഭയെ മുറിപ്പെടുത്തലാണ്.
അസഭ്യവർഷം സാധാരണ ഭാഷയാക്കിയ ഏതാനം സഭാശബ്ദ യൂട്യൂബ് ചാനലുകളും സമൂഹമാധ്യമ ഗ്രൂപ്പുകളും വി തോമാശ്ലീഹായുടെയും സീറോമലബാർ സഭയുടെയും ഔദ്യോഗിക ശബ്ദമെന്ന നിലയിൽ പ്രവർത്തിക്കുന്നവയാണ്. അവക്കു സിനഡ് അംഗീകാരം നൽകുന്നുണ്ടോ? ഇല്ലെങ്കിൽ അവയെക്കുറിച്ചുള്ള മൗനം സഭയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ വഴിവയ്ക്കുന്നവയാണ്. ഇനി അവക്ക് അംഗീകാരം ഉണ്ടെങ്കിൽ ആ ഭാഷ നേതൃത്വത്തിന്റെ പുതിയ ഭാഷയാണെന്നതിൽ സഭയുടെ മനസാക്ഷി ദുഃഖിക്കുന്നുണ്ടാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ