"ഇതെങ്ങനെ സംഭവിക്കും?"
"പേടിക്കരുത് മറിയം! ദൈവം നിന്നിൽ സംപ്രീതനാണ്. ദൈവാത്മാവ് നിന്റെമേൽ വരും, നിന്നിൽ മിശിഹാ രൂപപ്പെടും."
മറിയം പറഞ്ഞു, "അങ്ങനെ എന്നിൽ സംഭവിക്കട്ടെ, എന്നിൽ ക്രിസ്തു രൂപപ്പെടട്ടെ."
അവളിൽ ക്രിസ്തു രൂപപ്പെട്ടു, അവളുടെ ഉദരത്തിൽ ക്രിസ്തു ജനിച്ചു.
പിന്നീട് മറിയം പ്രാർത്ഥിച്ചില്ല, അത്ര അഗാധമായിരുന്നു ആ ആലിംഗനം.
ദാവീദിന്റെ സിംഹാസനത്തെക്കാൾ മഹത്തായിരുന്നു അവളുടെ ഹൃദയം,
ആ പള്ളിമെത്തയിലേക്കാൾ പ്രണയമുള്ളതായിരുന്നു അവളുടെ ഉദരം,
ആത്മാവിന്റെ സകല വഴികളും പൂർണ്ണജീവനിലേക്കു തുറന്നിരുന്നു.
രഹസ്യങ്ങളെ സംഗ്രഹിക്കാൻ മാത്രം ഉള്ളു വളർന്നതും,
സകലർക്കും അമ്മയായതും,
സകലകൃപകൾക്കും ചാലകമാകാൻ കഴിഞ്ഞതും അങ്ങനെയാണ്.
മറിയത്തെ തിരിച്ചറിയാതെ സഭ(കൾ)ക്ക് പുതിയ ലോകത്ത് ഇനി മുന്നോട്ടുപോക്ക് ഇല്ല.
മറുപടിഇല്ലാതാക്കൂ