പലായനം ചെയ്യുന്ന ആരുടേയും ഭയം ഈജിപ്തിലേക്ക് പോയ യൗസേപ്പിനും മറിയത്തിനും ഉണ്ടായിരുന്നു; വേട്ടയാടപ്പെടുന്നവരുടെ മരണഭയം.
മരണത്തിനിരയായ കുഞ്ഞുങ്ങളെ വീരവൽക്കരിക്കുകയല്ല മറിച്ച്, ആ കൊലയെ അപലപിക്കുകയാണ് വേണ്ടത്. അത് കണ്ണാടിയിലെന്നപോലെ അയാളുടെ ക്രൂരതയും ഭയവും അയാൾക്ക് കാണിച്ചു കൊടുക്കണം.
മരണത്തിന് എറിഞ്ഞുകൊടുക്കപ്പെടുന്ന പാവങ്ങളിൽ ഓരോന്നിലും ഈ ശിശുക്കൾ പിടയുന്നു.
പട്ടിണിയിലേക്ക് വലിച്ചിഴക്കപ്പെടുന്ന, നേർക്കാഴ്ചകളുടെ ആഘാതത്തിൽ മനസ് നിശ്ചലമായിപ്പോകുന്ന ഓരോ കുഞ്ഞും ഇരയാക്കപ്പെട്ട കുഞ്ഞിപ്പൈതങ്ങൾ തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ