"നിനക്കും ..."
എലിസബെത്തിനും മേരിക്കും, യേശുവിനും യോഹന്നാനും എന്നപോലെ,
ആത്മാർഥമായി സമാധാനം ആഗ്രഹിക്കപ്പെടുന്ന എല്ലാ അഭിവാദനങ്ങളിലും ആനന്ദത്തിലുള്ള കുതിച്ചു ചാട്ടമുണ്ട്. പരസ്പരമുള്ള കണ്ടുമുട്ടലിൽ ആനന്ദം നിറയുന്നതും കീർത്തനങ്ങൾ ഉയരുന്നതും അതുകൊണ്ടാണ്.
സമാധാനമാഗ്രഹിക്കുന്നിടത്തേ പരസ്പരമുള്ള തിരിച്ചറിവുകളുണ്ടാകൂ.
സമാധാനമാഗ്രഹിക്കുന്നിടത്തേ പരസ്പരമുള്ള തിരിച്ചറിവുകളുണ്ടാകൂ.
"എന്റെ കർത്താവിന്റെ അമ്മ"
"എന്നിലെ ദീപനാളത്തിലെ വെളിച്ചം."
അഭിവാദനങ്ങളിൽ ഒതുങ്ങാതെ, ഓരോ സ്വീകാര്യതയിലും സമാധാനം പകരപ്പെടുന്നുണ്ട്. സമാധാനം ആഗ്രഹിക്കാത്ത ഒരു മഹത് പ്രവൃത്തിയിലും ക്രിസ്തു കാണപ്പെടുന്നില്ല.
സമാധാനം ഉണ്ടാവരുത്, എങ്കിലേ തങ്ങൾക്കു നേട്ടമുള്ളൂ എന്ന് കരുതുന്നവരുമുണ്ട്. മറ്റുള്ളവരെക്കുറിച്ചുള്ള തെറ്റായ ധാരണകളിലാണ് അവർ സ്വന്തം സ്വത്വം രൂപപ്പെടുത്തുന്നത്. ശേഷം ആ സ്വത്വത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനും സമാധാനം തടസമാണ്. അവിടെ തിരിച്ചറിവുകളില്ല, ദൈവരാജ്യവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ