കൃതജ്ഞതയിലും, നിറവിലും, എളിമയിലും ജീവിതവും അതിന്റെ കർമ്മങ്ങളും ഉറപ്പിക്കാൻ യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.
ഹൃദയത്തിന്റെ നിറവിൽ നിന്ന് നൽകുമ്പോൾ നൽകപ്പെടുന്നത് ജീവിതത്തിന്റെ സത്തയാണ്. നീണ്ട ആയുസ്സും, ജനാവലികൾക്കു മുമ്പിലെ പ്രസംഗങ്ങളും, അസംഖ്യം എഴുത്തുകളും നല്കുന്നവയെക്കാളും ചെറുതോ വലുതോ ആയ പ്രവൃത്തികളും, കൊച്ചു വാക്കുകളോ, പരിഗണിക്കപ്പെടുക പോലുമില്ലെങ്കിലും നീതിക്കുവേണ്ടിയുയർത്തുന്ന ചെറുശബ്ദവും ജീവനിൽ ഫലം കണ്ടതാകുമ്പോൾ വലിയ കാഴ്ചയാണ്.
യൗസേപ്പ് നീതിമാനായിരുന്നു.
ചെയ്യുന്നതിലെല്ലാം, സ്നേഹവും, നന്മയും, ജീവസ്പര്ശവും ഉണ്ടാവട്ടെ. അത് നമുക്കും മറ്റുള്ളവർക്കും രക്ഷയുടെ അനുഭവമാകും, രക്ഷകന്റെ രൂപം നമുക്കും കൈവരികയും ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ