സുവിശേഷത്തിലെ ഓരോ സംഭവവും ദൃഷ്ടാന്തവും നമുക്ക് നൽകുന്ന ഉൾകാഴ്ചകളിൽനിന്നാണ് നമ്മിൽ ക്രിസ്തുരൂപീകരണം സംഭവിക്കുന്നത്. തങ്ങൾക്കുള്ളതെല്ലാം പങ്കു വച്ച് അവർ ഒരേ ഹൃദയത്തോടും ഒരേ ആത്മാവോടും കൂടി ജീവിച്ചു എന്നത്, തങ്ങൾ ആയിത്തീർന്ന ക്രിസ്തുശരീരത്തിന്റെ ആന്തരികത കാണിക്കുകയാണ്. നിങ്ങൾ ഇത് വാങ്ങി ഭക്ഷിക്കുവിൻ എന്ന് പറഞ്ഞ ഗുരുവാക്യം അപ്പം മാത്രമാക്കാതെ ജീവിതം കൂടിയായത് അവർ കണ്ടതാണ്. അതുപോലെതന്നെയാകുമ്പോഴേ ക്രിസ്തുസമൂഹത്തിനും ക്രിസ്തുവുമായുള്ള താദാത്മ്യതയുണ്ടാകൂ. സുവിശേഷത്തിന്റെ സന്ദേശങ്ങൾ, മുന്നോട്ടു നയിക്കുകയും, ജീവൻ പകരുകയും ചെയ്യുന്ന സ്വപ്നമാകുമ്പോൾ അവ നമ്മെയും രൂപാന്തരപ്പെടുത്തും. ക്രിസ്തു നമുക്ക് പകർന്നുനൽകിയ ജീവൻ അതിന്റെ പൂർണതയിൽ സ്വീകരിക്കുവാനും ജീവിക്കുവാനുമുള്ള ദാഹത്തിന്റെ ആത്മാർത്ഥത നമ്മിലുണ്ടെങ്കിൽ ഒരു ഹൃദയവും ഒരു ആത്മാവുമുള്ള ഏകശരീരമായി നമുക്കും ജീവിക്കുവാനാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ