Gentle Dew Drop

ഏപ്രിൽ 19, 2021

പുതുക്രിസ്തീയത

മനുഷ്യസമൂഹത്തെയോ ജീവസമൂഹത്തെ ആകമാനമോ ഒന്നിച്ചു ചേർത്ത് നന്മക്കു വേണ്ടി ഒരുക്കാത്ത മതമേതും ഹൃദയത്തിന്റെയും മനഃസാക്ഷിയുടെയും 'കറുപ്പു'തന്നെയാണ്.  വിദ്വേഷം പ്രേരിപ്പിക്കുന്ന വിശ്വാസിസമൂഹം അശുദ്ധിയിലാണ് ജീവിക്കുന്നത്. അത്തരം പുതിയ ദുർവിശേഷങ്ങൾക്ക് സാക്ഷികളാകുവാനല്ല ക്രിസ്തു ശിഷ്യരെ വിളിച്ചത്. ഏതു മാലാഖ തന്നെ വന്നു പ്രസംഗിച്ചാലും വെറുപ്പ് ക്രിസ്തീയതയുടെ ഭാഗമാക്കാനാവില്ല. അത്തരം പുതുക്രിസ്തീയത രൂപപ്പെടുത്തുന്ന വിശ്വാസം, ഞാൻ ഏറ്റുപറഞ്ഞതോ  പ്രബോധനാധികാരത്താൽ പഠിപ്പിക്കപ്പെടുന്നവയിൽ ഉൾപ്പെടുത്താനാവുന്നതോ ആണെന്ന് എനിക്ക് തോന്നുന്നില്ല. തീവ്രമതചിന്തയെ ഉദാത്തവത്കരിക്കുകയും, അവരോടു ചേരാത്തവരെ അപരവത്കരിച്ചുകൊണ്ട് അവരൊന്നും ക്രിസ്ത്യാനികളായി കണക്കാക്കപ്പെടാനാവില്ല എന്ന് പറയുന്നവരെ ചരിത്രം വിധിക്കട്ടെ. 

എന്നാൽ അവർ പറയുന്ന ഇരവാദം ആശങ്ക നിറക്കുന്നുണ്ടെങ്കിൽ, അത് തീവ്രവാദത്തിന്റെ ആദ്യപടിയിലേക്കു നമ്മെ നയിച്ചുകഴിഞ്ഞു എന്ന്  മനസിലാക്കാൻ വൈകരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ