Gentle Dew Drop

ഏപ്രിൽ 05, 2021

ഉത്ഥിതന്റെ ആശ്വാസസാന്നിധ്യം

അവന്റെ ഓർമ്മകളും അവന്റെ വാക്കുകളും അവർ കൂടെക്കൂടെ ഓർത്തു. ഇടക്ക് ചെറുതും വലുതുമായ തേങ്ങലുകളിലേക്കും ആ ഓർമ്മകൾ മാറ്റപ്പെട്ടു. ഓരോരുത്തരും ഹൃദയത്തിലറിഞ്ഞതിനനുസരിച്ച് അവരുടെ വേദനകൾക്കും തേങ്ങലുകൾക്കും  ആഴമുണ്ടായിരുന്നു. പരസ്പരം ആശ്വസിപ്പിച്ചപ്പോളൊക്കെയും ഇടക്കിടെ സമാധാനസാന്നിധ്യമായി അവൻ തങ്ങൾക്കിടയിൽ ഉണ്ടെന്നു അവർ തിരിച്ചറിഞ്ഞു.

ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?

പരസ്പരം സാന്ത്വനിപ്പിക്കാനും, ജീവൻ പകരാനും കഴിയുമ്പോഴാണ് സമൂഹം ക്രിസ്തുശരീരമാകുന്നത്. ഉത്ഥിതൻ സ്വയം വെളിപ്പെടുന്നതും, ജീവിക്കുന്ന സാന്നിധ്യമായി നമുക്കിടയിൽ അനുഭവവേദ്യമാകുന്നതും അപ്പോഴാണ്. ഉയിർത്തെഴുന്നേറ്റ മിശിഹായെ തേടേണ്ടത് കല്ലറയുടെ പരിസരത്തല്ല, ജീവിക്കുന്നവർ ജീവിക്കുന്ന വീട്ടിലും, നാട്ടിലും, സൗഹൃദങ്ങളിലും, അയൽക്കൂട്ടങ്ങളിലുമാണ്. ആ ക്രിസ്തുസാന്നിധ്യത്തിലാണ് നമ്മൾ നമ്മെത്തന്നെ കണ്ടെത്തുന്നത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ