ത്യാഗമില്ലാത്ത ബലികൾ വെറും അനുഷ്ഠാനമാണ്. കൃതജ്ഞതകൂടിയുള്ളപ്പോഴേ ത്യാഗമെന്നത് തികഞ്ഞ ആത്മാർപ്പണമുള്ളതാകൂ. ഈ ലാവണ്യമുണ്ടെങ്കിൽ അനുഷ്ഠാനങ്ങളിലും ബലിയുടെ ചൈതന്യമുണ്ടാകും. ഇല്ലെങ്കിൽ അവ ശൂന്യവും വിഗ്രഹതുല്യവുമാകും. അധികാരവും നിർബന്ധബുദ്ധിയും ശൂന്യമായ ബലികളെ കീഴ്‌പ്പെടുത്തും. ആ ബലിയിൽ ജീവൻ ഉണ്ടാവില്ല. അത് ആരാധകരെ നശിപ്പിക്കും. ആ ബലി ബലിയല്ല, കൊലയാണ്. ക്രിസ്തു അർപ്പിച്ചത് ബലിയും, കയ്യപ്പാസ് മേൽനോട്ടം വഹിച്ചത് കൊലക്കും എന്നത് പോലെ തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ