കയ്യാപ്പാസ് പ്രവചിക്കുകയായിരുന്നെന്നു വിശ്വസിക്കാനാവില്ല. അയാളുടെ ക്രൂരമായ വക്രതയാണ് വലിയ വാക്കുകളിൽ പുറത്തു വരുന്നത്, "ജനം മുഴുവൻ നശിക്കാതിരിക്കേണ്ടതിന് ഒരുവൻ മരിക്കുക ന്യായമാണ്." എന്തുകൊണ്ടാണ് മരിക്കേണ്ടവൻ നമ്മൾ കുറ്റം വിധിക്കുന്ന 'അവൻ' ആകുന്നത്? അവനിൽ ജനം വിശ്വസിക്കുന്നതുകൊണ്ട് എങ്ങനെയാണ് വിശുദ്ധസ്ഥലങ്ങൾ നശിപ്പിക്കപ്പെടുകയും ദേശം ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നത്? റോമാക്കാരെ വെല്ലുവിളിക്കുന്ന ഒന്നും തന്നെ അവൻ ചെയ്തിരുന്നില്ല. കൂടെയല്ലാത്തവരെ ഇല്ലാതാക്കാൻ ഏറ്റവും പോന്ന ആരോപണമാണ് ദേശത്തിന്റെ നാശത്തിനും വിശ്വാസതകർച്ചക്കും കാരണമാകുന്നെന്നത്. വിശ്വാസത്തിന്റെ തലത്തിൽ കൊല ന്യായീകരിക്കപ്പെടുകയും ദേശസംരക്ഷണത്തിന്റെ പേരിൽ അത് നിയമിതമാക്കുകയും ചെയ്യുന്നു. ഒരല്പം പോലും കുറ്റബോധം തോന്നാത്തവിധം ഗൂഢാലോചനകളും കൊലകളും വിശുദ്ധമാക്കപ്പെട്ടേക്കാം. അതുകൊണ്ടുതന്നെയാണ് കയ്യപ്പസും കൂട്ടരും നടന്നടുത്തത് തലയോട്ടിപ്പറമ്പിലേക്കായത്.
ആ മരണം പോലും ജീവാർപ്പണമാക്കിയ ക്രിസ്തു സ്വയമർപ്പിക്കുന്ന ആരുടെ ജീവിതവും ജീവന്റെ വിളനിലമാക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ