ക്രിസ്തുവിന്റെ കൂടെ കുറച്ചു ദൂരം നടക്കാൻ ശ്രമിച്ചവരാണ് ശിഷ്യർ. ഓരോരുത്തരും നടക്കുന്ന വഴികളിൽത്തന്നെ നമ്മെ കണ്ടെത്തുവാൻ നമുക്കരികെ നില്കുന്നവനാണ് ഉത്ഥിതൻ. ജീവിതത്തിന്റെ ഒരു പുനർവായനക്കായി ഗലീലിയിലേക്കു തന്നെ മടങ്ങാനാണ് ക്രിസ്തു പറഞ്ഞത്. ഉത്ഥിതന്റെ വെളിച്ചത്തിൽ നമ്മുടെ പാതയെ ഒന്ന് കൂടി അടുത്ത് കാണണം. കൂടെയുണ്ട് എന്ന തിരിച്ചറിവാണ് വലുത്. അടച്ച മുറിക്കുള്ളിൽ പ്രവേശിക്കേണ്ടതായില്ല അവന്. ഭീതിയുടെ, നിരാശയുടെ ആ മുറിക്കുള്ളിൽ തന്നെ നമ്മോടൊപ്പം അവനുണ്ട് എന്ന് തിരിച്ചറിയുന്നതാണ് ഓരോ പ്രത്യക്ഷപ്പെടലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ