Gentle Dew Drop

ഏപ്രിൽ 19, 2022

കല്ലറയിലെ ശൂന്യത

ഒരു പക്ഷേ, ഒരാളുടെ അരികെയുള്ള ക്രിസ്തു സാന്നിധ്യം അയാൾക്കായി തുറക്കാനായി  'എന്തിനാണ് നീ കരയുന്നത്' എന്ന ഒരു അന്വേഷണം മതിയാകും. ഒരു കല്ലറയുടെ ശൂന്യത ഓരോരുത്തരിലുമുണ്ട്. ഒരു പക്ഷേ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു പോയി എന്ന് കരുതപ്പെടുന്ന ജീവിതത്തിന്റെ വർണാംശങ്ങൾ. ഉള്ളിലെ കല്ലറയിലെ ശൂന്യത നിശബ്ദമായ തേങ്ങലായി, ക്ഷോഭമായി, പരാതികളായി, അറിയാതെ പുറത്തു വരാറുണ്ട്.  സ്വയം ചോദിച്ചു തന്നെ തുടങ്ങണം: എന്തിനാണ് നീ കരയുന്നത്? പിന്നെ, മാതാപിതാക്കളോടും, മക്കളോടും, സഹോദരീ സഹോദരന്മാരോടും സുഹൃത്തുക്കളോടും, ശത്രുക്കളോടും; വാക്കുകളിൽ വേണമെന്നില്ല, അവർ നടന്ന വഴികളെ ഒന്ന് അടുത്തു കണ്ടു കൊണ്ട് ഹൃദയത്തിൽ ചോദിച്ചാൽ മതി. ഉള്ളിന്റെ നഷ്ടപ്പെട്ട ആഴങ്ങൾ 'കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ എടുത്തു കൊണ്ട് പൊയ്‌ക്കൊള്ളാം' എന്ന് പറയുമ്പോൾ പേരെടുത്തു വിളിക്കുന്ന ക്രിസ്തു സാന്നിധ്യം നമ്മെ ആശ്വസിപ്പിക്കും. ആ സാന്നിധ്യം അവർക്കായി തുറക്കുകയും ചെയ്യും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ