വഴിയിൽ കിടക്കുകയാണ് വണ്ടി. പരിചയമില്ലാത്ത വഴി. "പഞ്ചർ ആയി, ഡ്രൈവർക്കു പരിചയമില്ലാത്ത വഴിയായതു കൊണ്ടാവാം അവിടിവിടെ ഉരസിയിട്ടുമുണ്ട്," വഴിപോക്കരിൽ ചിലർ പറഞ്ഞു.
"നിങ്ങൾ വെറുതെ അപവാദം പറയുകയാണ്. എത്ര നാൾ ഓടിയ വണ്ടിയാണ്, എത്ര പ്രശസ്തി നേടിയ സേവനം നൽകിയ വണ്ടി!"
"നിങ്ങൾ പുതിയ ഡ്രൈവറാണ്. ഈ വണ്ടിയെക്കുറിച്ചോ, പുതിയ വഴികളെക്കുറിച്ചോ നിങ്ങൾക്ക് അത്ര പരിചയമില്ലെന്നു തോന്നുന്നു. ഏതായാലും പഞ്ചർ പരിഹരിച്ചു മുന്നോട്ടു പോകൂ."
"ഞങ്ങളുടെ വണ്ടിക്ക് ഒരു കുഴപ്പവുമില്ല"
പോരായ്മകളുടെ നിഷേധവും, വണ്ടിയുടെ മഹിമയെക്കുറിച്ചുള്ള വർണ്ണനയുമായി വണ്ടി വഴിയിൽത്തന്നെ!
ഡ്രൈവർ കൂടുതൽ പ്രകോപിതനായി അക്രമാസക്തനായിത്തുടങ്ങി.
അപരിചിതമായ വഴിയാണ് കാലം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ