മതാതീതമായി മനുഷ്യരെ തുല്യരായി കാണുന്ന, അവരുടെ ആവശ്യങ്ങളെ സഹാനുഭൂതിയോടെ കാണാൻ കഴിയുന്ന, ദളിതർക്കും ആദിവാസികൾക്കും പൗരന്റെ ആദരവ് സാമൂഹ്യയഥാർത്ഥ്യമാക്കുന്ന, വിഭാഗീയതയും വിദ്വേഷവും രാഷ്ട്രീയനേട്ടത്തിനായുള്ള ഉപകരണങ്ങളായിക്കാണാത്ത, ആദർശങ്ങളെയാണ് മനഃസാക്ഷിയുള്ളവർ രാഷ്ട്രീയമായി പിന്തുണക്കേണ്ടത്. അതിനായാണ് സാമൂഹിക മനസാക്ഷി ഉണരേണ്ടതും ഉണർത്തേണ്ടതും. രാഷ്ട്രീയനേട്ടങ്ങൾ ലക്‌ഷ്യം വെച്ചുമാത്രമാവാതെ സാമൂഹികനീതിക്കായുള്ള നിലപാടുകൾ സ്വത്വബോധത്തിൽത്തന്നെ തുടർച്ചയായി ഉണ്ടാവേണ്ടതുമാണ്. അല്ലെങ്കിൽ 'നീതിയെ കശാപ്പുചെയ്യുന്ന കൊലക്കത്തിയായി പ്രവർത്തിക്കുന്ന നിയമത്തിന്' സേവ ചെയ്യുന്നവരായി മാറുകയാണ് നമ്മൾ. മനുഷ്യാന്തസ്സിന് ആദരവ് നൽകുന്ന രാഷ്ട്രീയ പ്രവണതകളെ തിരിച്ചറിഞ്ഞുകൊണ്ടേ സാമൂഹിക ആവശ്യങ്ങളെ രാഷ്ട്രീയ ചലനങ്ങളാക്കാനാകൂ. മാനുഷിക സത്തയുടെ ബോധ്യങ്ങൾ എല്ലാവരെയുമുൾക്കൊള്ളുന്ന നീതിബോധമായി പരിണമിക്കാത്ത ഒരു രാഷ്ട്രീയകക്ഷിയും പിന്തുണയർഹിക്കുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ