ചുങ്കക്കാരൻ ആശ്വസിപ്പിക്കപ്പെട്ടവനായി ദേവാലയത്തിൽ നിന്ന് തിരിച്ചു പോയി. ഫരിസേയനും തിരികെപ്പോയത് സംതൃപ്തിയോടെ തന്നെയാവണം. നിയമങ്ങൾ ആവശ്യപ്പെടുന്നതൊക്കെ പൂർണമായി നിവർത്തിക്കുവാൻ അയാൾക്ക് കഴിഞ്ഞിരുന്നു എന്നതിനെക്കുറിച്ചാണ് ദൈവത്തിനു മുമ്പിൽ അയാൾ ഹുങ്ക് പറഞ്ഞത്. അനുഷ്ടാനങ്ങളുടെ സംതൃപ്തിയുമായി അയാൾ മടങ്ങിയപ്പോൾ അയാൾ തേടാതിരുന്നത് ദൈവത്തിന്റെ മൃദുലമായ സാന്ത്വനത്തിന്റെ ആലിംഗനമാണ്. ആ ഉദരത്തിൽ പ്രവേശിച്ച് നവ്യമാക്കപ്പെട്ടിരുന്നെങ്കിൽ ചുങ്കക്കാരനോട് അയാൾ പുച്ഛം ഭാവിക്കുമായിരുന്നില്ല. നിഷ്കളങ്ക ഭക്തിയോടെ തന്നെ ഏറ്റവും ദൈവികമായ ചട്ടങ്ങളിൽ ദൈവത്തെത്തന്നെ ദൈവദൂഷണമാരോപിച്ചു വധിക്കാൻ കഴിയുമെന്നതാണ് അതിലൂടെ കരുതിവയ്ക്കപ്പെടുന്ന അപകടം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ